ഡൽഹി: നമ്മുടെ ശരീര സൗന്ദര്യത്തെ എന്തെങ്കിലും ഒന്ന് ബാധിച്ചാൽ ആത്മവിശ്വാസം തകർന്നു പോകുന്നവരാണ് നമ്മിലേറെപേരും. അവ പരിഹരിക്കുന്നതിനായി നമ്മൾ ധാരാളം പണം ചിലവാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇവിടെ ഒരു പെൺകുട്ടി തന്റെ ശരീര സൗന്ദര്യത്തെ ബാധിച്ച വെള്ളപ്പാണ്ടിൽ സങ്കടപ്പെടാതെ അത് ആഘോഷമാക്കി മാറ്റിരിക്കുകയാണ്.
തന്റെ ശരീരത്തിലുള്ള വെള്ളപ്പാണ്ടിൽ കലാവിരുത് പ്രകടമാക്കിയിരിക്കുന്നത് ഡൽഹി സ്വദേശിനിയായ കാർത്തിക ഭട്‌നാഗറാണ്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന അസുഖം ഏഴാം വയസിലാണ് കാർത്തികയെ ബാധിക്കുന്നത്. അസുഖം പിടിപ്പെട്ട നാൾമുതൽ ശരീരമാസകലം വെള്ളപ്പാടുകൾ കണ്ടുതുടങ്ങി.
തന്റെ ശരീരത്തെ ബാധിച്ചിരിക്കുന്ന വെള്ളപ്പാടുകളിൽ വിവിധതരത്തിലുള്ള ചിത്രപ്പണികൾ നടത്തുകയെന്നതാണ് ഇപ്പോൾ 17 വയസുള്ള കാർത്തികയുടെ പ്രധാന വിനോദം. വെള്ളപ്പാടുകൾ പിടിപെട്ടിരിക്കുന്ന ഈ പെൺകുട്ടിയുടെ ശരീരം ഇന്ന് സുന്ദരമായ ചിത്ര പണികളാൾ നിറഞ്ഞതാണ്. തന്റെ വെള്ളപ്പാണ്ടിനെ ഒരു ആപ്പിളിന്റെ ലോഗോയുമായുള്ള സുഹൃത്തിന്റെ താരതമ്യപ്പെടുത്തലാണ് ഇങ്ങനെയൊരു മാറ്റത്തിന് കാരണമായെന്ന് കാർത്തിക പറയുന്നു.
കാർത്തികയെ രോഗം പിടിപെട്ട കാലം മുതലുള്ള അമ്മയുടെ കരച്ചിലാണ് ഏറെ വിഷമിപ്പിച്ചിരുന്നത്. ചില സുഹൃത്തുക്കളും ബന്ധുക്കളും രോഗം പകരുമെന്നു കരുതി അകലം പാലിച്ചു. അതൊക്കെ തന്നെ ഏറെ വിഷമിപ്പിച്ചെന്നു കാർത്തിക പറയുന്നു. പക്ഷെ ഇന്ന് ഏറെ സന്തോഷത്തോടെയാണ് അന്നു തന്നെ മാറ്റി നിർത്തിയിരുന്നവർ സ്വീകരിക്കുന്നത്. ആയുർവേദം ഹോമിയോപ്പതി അലോപ്പതി തുടങ്ങിയ എല്ലാ ചികിത്സാ രീതികളും പരീക്ഷിച്ച് പരാജയപ്പെട്ട കാർത്തിക ഇനി ഒരിക്കലും ചികിത്സകളുടെ പിന്നാലെ പോകില്ലെന്നും വ്യക്തമാക്കുന്നു.
Post Your Comments