ടെന്നസി: വധു നവവരന്റെ തലയില്‍ തോക്ക് ചൂണ്ടി കാഞ്ചി വലിച്ചു. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം നടന്നത്. വധുവായ കെയ്റ്റ് എലിസബേത്ത് പ്രിചാര്ഡിനെ(25) വിവാഹ വേഷത്തില്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. വിവാഹിതരായി മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവം നടന്നത്.
നവവധുവിന്റെ വീരസാഹസം മര്‍ഫ്രീസ്ബോറോയിലെ മോട്ടലിന് മുന്നില്‍ വച്ചായിരുന്നു. ആദ്യം മദ്യലഹരിയിലയിരുന്ന കെയ്റ്റ് ഭര്‍ത്താവുമായി തർക്കത്തിലായിരുന്നു. തുടർന്ന് തർക്കം മൂത്ത് തോക്കെടുക്കുകയായിരുന്നു. ഭര്‍ത്താവിന്റെ തലയിലേക്ക് 9എംഎം പിസ്റ്റള്‍ ചൂണ്ടി കാഞ്ചി വലിച്ചെങ്കിലും തോക്കിനുള്ളില്‍ തിര തീര്‍ന്നതിനാല്‍ പൊട്ടിയില്ല.
എന്നാല്‍ ആകാശത്തേക്ക് വെടിവെച്ച് ആളുകളെ ഭീതിപ്പെടുത്തിയ ശേഷമാണ് ഭര്‍ത്താവിന്റെ നേരെ തോക്ക് ചൂണ്ടിയതെന്ന് കെയ്റ്റ് പോലീസിന് മൊഴി നല്കി. 15,000 ഡോളര്‍ കെട്ടിവച്ചതിനെ തുടര്‍ന്ന് കെയ്റ്റിനെ വിട്ടയച്ചു. സംഭവശേഷം ആയുധം മോട്ടലിന്റെ ശുചിമുറിയില്‍ ഒളിപ്പിക്കാനും കെയ്റ്റ് ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments