Latest NewsNewsIndia

ഷിയാപള്ളിക്ക് നേരെ ചാവേറാക്രമണം : നിരവധി മരണം

ഹെറാത്ത്: അഫ്ഗാനില്‍ ഷിയാ പള്ളിക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 63 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണെന്ന് ഇവരെ പ്രവേശിപ്പിച്ച ആശുപത്രി വക്താവ് റഫീറ് ഷിറാസൈ പറഞ്ഞു.

പ്രധാന നഗരമായ ഹെറാത്തിലെ ജവാദ്യ പള്ളിയില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ രണ്ടു ഭീകരര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ രണ്ടു പേരും കൊല്ലപ്പെട്ടു. ഒരാള്‍ ചാവേറായും മറ്റെയാള്‍ റൈഫിള്‍ ഉപയോഗിച്ചുമാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിലെ ന്യൂനപക്ഷമായ ഷിയാ വിഭാഗത്തെ ഐഎസ് ഭീകരവാദികള്‍ ലക്ഷ്യമിട്ടിരുന്നായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button