സൂററ്റ്: ചില ദിവസങ്ങളിൽ സ്കൂളിൽ പോകനായി മടിക്കാത്ത വിദ്യാർത്ഥികൾ ഉണ്ടാകില്ല. രോഗങ്ങളും ബന്ധുക്കളുടെ കല്യാണവുമെല്ലാം ലീവ് ആവശ്യമായി വരുന്ന സാഹചര്യങ്ങളാണ്. പക്ഷേ ഇതിനു അപവാദമായി മാറുകയാണ് സൂററ്റിലെ ഒരു മിടുക്കൻ.ഒന്നും രണ്ടും വർഷമല്ല 14 വർഷമാണ് കക്ഷി ഒറ്റദിവസം മുടങ്ങാതെ സ്കൂളിലെത്തിയത്.
കഴിഞ്ഞ 14 വർഷം കെജി മുതൽ 12 ാം ക്ലാസുവരെ പഠിച്ചിട്ടും ഒറ്റ ദിവസം പോലും അവധിയെടുക്കാതെ റിക്കാർഡ് സ്ഥാപിച്ചത് ഭാർഗവ് മോദിയാണ്. സൂററ്റ് ന്യൂ മഗദലയിലെ പിആർ ഖാതിവാല വിദ്യാസൻകുളിലെ വിദ്യാർഥിയാണ് ഭാർഗവ്. മൊത്തം 2906 ദിവസമാണ് ഭാർഗവ് സ്കൂളിലെത്തിയത്. ഇത്രയുമായിരുന്നു പതിനാലു വർഷത്തെ ഈ സ്കൂളിലെ പ്രവൃത്തി ദിനങ്ങൾ.
ഭാർഗവ് തിരുത്തിയത് റിക്കാർഡ് അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ വട്സാലിന്റെയാണ്. വട്സാലിന്റെ സ്കൂൾ ഹാജർ 2537 ദിവസമാണ്. ഭാർഗവിന്റെ മാതാപിതാക്കൾ അധ്യാപകരാണ്.
Post Your Comments