Latest NewsNewsIndia

14 വ​ർ​ഷം, ഒ​റ്റ​ദി​വ​സം മു​ട​ങ്ങാ​തെ സ്കൂ​ളി​ലെ​ത്തിയ വിദ്യാർത്ഥി

സൂ​റ​റ്റ്: ചില ദിവസങ്ങളിൽ സ്കൂളിൽ പോകനായി മടിക്കാത്ത വിദ്യാർത്ഥികൾ ഉണ്ടാകില്ല. രോഗങ്ങളും ബ​ന്ധു​ക്ക​ളു​ടെ ക​ല്യാ​ണ​വുമെല്ലാം ലീവ് ആവശ്യമായി വരുന്ന സാഹചര്യങ്ങളാണ്. പക്ഷേ ഇതിനു അപവാദമായി മാറുകയാണ് സൂററ്റിലെ ഒരു മിടുക്കൻ.ഒന്നും രണ്ടും വർഷമല്ല 14 വർ​ഷമാണ് കക്ഷി ഒ​റ്റ​ദി​വ​സം മു​ട​ങ്ങാ​തെ സ്കൂ​ളി​ലെ​ത്തിയത്.

ക​ഴി​ഞ്ഞ 14 വ​ർ​ഷം കെ​ജി മു​ത​ൽ 12 ാം ക്ലാ​സു​വ​രെ പ​ഠി​ച്ചി​ട്ടും ഒ​റ്റ ദി​വ​സം പോ​ലും അ​വ​ധി​യെ​ടു​ക്കാ​തെ റി​ക്കാ​ർ‌​ഡ് സ്ഥാപിച്ചത് ഭാ​ർ​ഗ​വ് മോ​ദിയാണ്. സൂ​റ​റ്റ് ന്യൂ ​മ​ഗ​ദ​ല​യി​ലെ പി​ആ​ർ ഖാ​തി​വാ​ല വി​ദ്യാ​സ​ൻ​കു​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ഭാ​ർ​ഗ​വ്. മൊത്തം 2906 ദി​വ​സ​മാ​ണ് ഭാ​ർ​ഗ​വ് സ്കൂ​ളി​ലെ​ത്തി​യ​ത്. ഇത്രയുമായിരുന്നു പതിനാലു വ​ർ​ഷ​ത്തെ ഈ സ്കൂളിലെ പ്ര​വൃ​ത്തി ദിനങ്ങൾ.

ഭാ​ർ​ഗ​വ് തി​രു​ത്തിയത് റിക്കാർഡ് അദ്ദേഹത്തിന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ൻ വ​ട്സാ​ലി​ന്‍റെയാണ്. വ​ട്സാ​ലി​ന്‍റെ സ്കൂ​ൾ ഹാ​ജ​ർ 2537 ദി​വ​സ​മാ​ണ്. ഭാ​ർ​ഗ​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​ധ്യാ​പ​ക​രാ​ണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button