കൊച്ചി•ഗുരുവായൂരില്‍ താലികെട്ട് കഴിഞ്ഞ ശേഷം പെണ്‍കുട്ടി കാമുകനോടൊപ്പം പോയെന്ന വാര്‍ത്തയുടെ വസ്തുത വെളിപ്പെടുത്തി മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ. ആ പെണ്‍കുട്ടി കാമുകന്റെ കൂടെ പോയി സുഖിക്കുകയല്ല. അവള്‍ വീട്ടില്‍ തന്നെയുണ്ട്. ആ പെണ്‍കുട്ടിയും കുടുംബവും വല്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഷാഹിന ഫേസ്ബുക്കില്‍ കുറിച്ചു.
ആ പെൺകുട്ടിയുടെ അച്ഛന്‍റെ അടുത്ത സുഹൃത്തിനോടും വരന്റെ ചേച്ചിയോടും സംസാരിച്ച ശേഷമാണ് ഷാഹിനയുടെ കുറിപ്പ്. സോഷ്യൽ മീഡിയയിലെ ഈ ഖാപ് പഞ്ചായത്ത് ദയവു ചെയ്ത് പിരിച്ചു വിടണം എന്ന് ഒരു അഭ്യർത്ഥനയോടെ ആരംഭിക്കുന്ന കുറിപ്പില്‍ അതീവ സങ്കീര്‍ണ്ണമാണ് കാര്യങ്ങള്‍ എന്ന് ഷാഹിന പറയുന്നു.
അവൾക്കു പ്രണയമുണ്ടായിരുന്നു .വരനോട് അത് പറയുകയും ചെയ്തിരുന്നു.വരനെ തേച്ചിട്ടു പോയ വധു , അവൾക്ക് പ്രണയമുണ്ടെന്നു പറഞ്ഞിട്ടും അത് അവഗണിച്ചു സ്ത്രീധനം മോഹിച്ചു താലി കെട്ടിയ വരൻ എന്നീ രണ്ടു ബൈനറികളിലല്ല കാര്യങ്ങൾ കിടക്കുന്നത് .പത്തൊമ്പത് വയസ്സേ ഉള്ളൂ ആ പെൺകുട്ടിക്ക് . കാമുകനും അത്രയൊക്കെയേ പ്രായമുള്ളൂ .വരൻ എന്ന് പറയുന്ന ആ ആൺകുട്ടിക്ക് ഇരുപത്താറു വയസ്സേ ഉള്ളൂ .ആ പെൺകുട്ടിയും അവളുടെ അച്ഛനുമമ്മയും ഇത് വരെ വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല .അറിഞ്ഞത് ശരിയാണെങ്കിൽ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കേണ്ട ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കുന്നില്ല . നാട്ടില്‍ അവര്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്.
ഈ കാമുകൻ ഇപ്പോൾ എവിടെയാണ് എന്നറിയില്ല. ഭയന്ന് കാണും .ഇത്രയും ദയാരഹിതമായ ഒരു ലോകത്തെ ഭയന്ന് ഇവരിൽ ആരെങ്കിലുമൊക്കെ ആത്മഹത്യ ചെയ്‌താൽ എല്ലാവർക്കും സന്തോഷമാകുമോ ? ക്ഷമയും സഹാനുഭൂതിയും കാണിക്കാൻ കഴിയില്ല എന്നറിയാം. .ആത്മഹത്യയിലേക്കു തള്ളി വിടാതിരിക്കുകയെങ്കിലും ചെയ്യണമെന്നും ഷാഹിന അഭ്യര്‍ത്ഥിക്കുന്നു.
ഷാഹിനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം കാണാം
സോഷ്യൽ മീഡിയയിലെ ഈ ഖാപ് പഞ്ചായത്ത് ദയവു ചെയ്ത് പിരിച്ചു വിടണം എന്ന് ഒരു അഭ്യർത്ഥനയുണ്ട് . സങ്കീർണമാണ് കാര്യങ്ങൾ .ആ പെൺകുട്ടിയുടെ അച്ഛന്‍റെ അടുത്ത സുഹൃത്തിനോട് ഞാൻ സംസാരിച്ചു .വരനോടും അവന്‍റെ ചേച്ചിയോടും സംസാരിച്ചു .
1.ആ പെൺകുട്ടി കാമുകന്‍റെ കൂടെ പോയി സുഖിക്കുകയല്ല .അവൾ വീട്ടിൽ തന്നെയുണ്ട്.
2.അവൾക്കു പ്രണയമുണ്ടായിരുന്നു .വരനോട് അത് പറയുകയും ചെയ്തിരുന്നു.
3.വരനെ തേച്ചിട്ടു പോയ വധു , അവൾക്ക് പ്രണയമുണ്ടെന്നു പറഞ്ഞിട്ടും അത് അവഗണിച്ചു സ്ത്രീധനം മോഹിച്ചു താലി കെട്ടിയ വരൻ എന്നീ രണ്ടു ബൈനറികളിലല്ല കാര്യങ്ങൾ കിടക്കുന്നത്
4.പത്തൊമ്പത് വയസ്സേ ഉള്ളൂ ആ പെൺകുട്ടിക്ക് . കാമുകനും അത്രയൊക്കെയേ പ്രായമുള്ളൂ .വരൻ എന്ന് പറയുന്ന ആ ആൺകുട്ടിക്ക് ഇരുപത്താറു വയസ്സേ ഉള്ളൂ .
5.ആ പെൺകുട്ടിയും അവളുടെ അച്ഛനുമമ്മയും ഇത് വരെ വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല .അറിഞ്ഞത് ശരിയാണെങ്കിൽ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കേണ്ട ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കുന്നില്ല . നാട്ടില്‍ അവര്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്.
6.ഈ കാമുകൻ ഇപ്പോൾ എവിടെയാണ് എന്നറിയില്ല.
ഭയന്ന് കാണും .ഇത്രയും ദയാരഹിതമായ ഒരു ലോകത്തെ ഭയന്ന് ഇവരിൽ ആരെങ്കിലുമൊക്കെ ആത്മഹത്യ ചെയ്‌താൽ എല്ലാവർക്കും സന്തോഷമാകുമോ ? ക്ഷമയും സഹാനുഭൂതിയും കാണിക്കാൻ കഴിയില്ല എന്നറിയാം. .ആത്മഹത്യയിലേക്കു തള്ളി വിടാതിരിക്കുകയെങ്കിലും ചെയ്യണം .
വിശദമായി എഴുതാം .ഇതൊരു ആമുഖമായി എടുത്താൽ മതി . ദയവു ചെയ്തു ക്രൂരമായ ഈ വേട്ടയാടൽ നിർത്തണം .ഞാൻ നേരത്തെ ഇട്ട പോസ്റ്റുകളിലെ ചർച്ചകളും ദയവു ചെയ്ത് അവസാനിപ്പിക്കണം . അവരുടെ നാട്ടിലെ പരിചയമുള്ള രാഷ്ട്രീയനേതാക്കളോട് ഇടപെടണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട് . അത്രയും ഗുരുതരമാണ് സ്ഥിതി .
Post Your Comments