വാഷിംഗ്ടണ്‍: പുതിയ എഫ്ബിഐ മേധാവിയായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിർദേശിച്ച ക്രിസ്റ്റഫർ റേയുടെ നിയമനം യുഎസ് സെനറ്റ് അംഗീകരിച്ചു. അഞ്ചിനെതിരേ 92 വോട്ടിനാണ് സെനറ്റ് അംഗീകാരം നൽകിയത്.
രാജ്യത്തെ പ്രമുഖ അഭിഭാഷകനായ റേ 2003-05 കാലഘട്ടത്തിൽ ജോർജ് ബുഷിന് കീഴിൽ അറ്റോർണി ജനറൽ പദവി വഹിച്ചിരുന്ന ആളാണ്.
കഴിഞ്ഞ മെയിൽ മുൻ മേധാവി ജെയിംസ് കോമിയെ ട്രംപ് പുറത്താക്കിയ ശേഷം എഫ്ബിഐ മേധാവി പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു സാഹചര്യത്തില്‍ ക്രിസ്റ്റഫർ റേയെ കഴിഞ്ഞ ജൂണിലാണ് ട്രംപ് നിർദേശിച്ചത്.
Post Your Comments