ബംഗളൂരു: ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എ മാരെ പാർപ്പിച്ചിരിക്കുന്ന ഇൗഗിൾടൺ ഗോർഫ് റിസോട്ടിലും കർണാടക ഉൗർജ്ജമന്ത്രി മന്ത്രി ഡി.കെ ശിവകുമാറിന്റെ വീട്ടിലും ബംഗുളൂരുവിലെ ആഡംബര ഹോട്ടലിലും ആദായ വകുപ്പ് റെയ്ഡ്. ഒളിവിൽ പാർപ്പിച്ചിരിക്കുന്ന ഇൗ എം.എൽ.എമാരുടെ ചുമതല ശിവകുമാറിനാണ് കോൺഗ്രസ് ഏൽപ്പിച്ചിരുന്നത്. ഗുജറാത്തിലെ 42കോൺഗ്രസ് എം.എൽ.എമാരെ ഇൗ ആഡംബര റിസോർട്ടിൽ പൂട്ടിയിട്ടിരിക്കുന്നതായാണ് റിപ്പോർട്ട്.
10 പേരടങ്ങുന്ന ആദായ നികുതി വകുപ്പ് സംഘത്തോടൊപ്പം സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സും റെയ്ഡിൽ പെങ്കടുക്കുന്നുണ്ട്. ഗുജറാത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഇൗ സമയത്ത് 15 കോടിയോളം രൂപ വാഗ്ദാനം ചെയ്ത് എം.എൽ.എമാരെ പിടിച്ചെടുക്കാൻ ബി.െജ.പി ശ്രമിക്കുന്നുവെന്നു പറഞ്ഞാണ് കോൺഗ്രസ് എം എൽ എ മാരെ കോൺഗ്രസ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്.
Post Your Comments