ന്യൂഡൽഹി: സാമ്പത്തികാടിസ്ഥാനത്തിൽ കോൺഗ്രസിൽ ഇനി 2 വിഭാഗങ്ങൾ. പ്രൊഫഷണൽ കോൺഗ്രസും അസംഘടിത തൊഴിലാളി കോൺഗ്രസ് എന്നിങ്ങനെയാണ് പുതിയ സംവിധാനം. ആദായ നികുതി നല്കുന്നവർക്കാണ് പ്രൊഫഷണൽ കോൺഗ്രസിൽ അംഗത്വം ലഭിക്കുന്നത്, 1000 രൂപയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. അസംഘടിത തൊഴിലാളി കോൺഗ്രസിൽ ചേരാൻ അംഗത്വ ഫീസിന്റെ ആവശ്യമില്ല.
പ്രൊഫഷണൽ കോൺഗ്രസിന്റെ മേധാവിയായി ശശി തരൂരിനെയും, അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ മേധാവിയായി അർബിന്ദ് സിങ്ങിനെയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. എഐസിസി യുടെ കീഴിൽ 2 പ്രത്യേക വിഭാഗങ്ങളായാണ് ഈ 2 സംഘടനകളും പ്രവർത്തിക്കുക. എല്ലാ നഗരങ്ങളിലും ഘടകങ്ങളായി പ്രൊഫഷണൽ കോൺഗ്രസ് കെട്ടിപ്പടുക്കുക എന്ന ദൗത്യമാണ് ശശി തരൂരിന് ലഭിച്ചിട്ടുള്ളത്. പ്രൊഫഷണൽ മേഖലയിലുള്ളവരെയും അസംഘടിത മേഖലയിലുള്ളവരേയും പാർട്ടിയുടെ മുഖ്യ ധാരയിലേക്ക് ഉയർത്തി കൊണ്ടുവരാനാണ് പുതിയ പോഷക സംഘടനകൾ എന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
Post Your Comments