കോട്ടയം: നടി അധിക്ഷേപിച്ച പ്രസ്താവനയില്‍ ഉറച്ചുനിന്ന് പിസി ജോര്‍ജ് എംഎല്‍എ. പ്രസ്താവനയെ വിമര്‍ശിച്ച ഭാഗ്യലക്ഷ്മിക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും മറുപടിയുമായിട്ടാണ് പിസിയുടെ വരവ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
ഈ പ്രായത്തില്‍ പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തു നിന്നൊരു കോച്ചിങ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പിസി ജോര്‍ജ് പറയുന്നു. വലിയ അംഗസംഖ്യയുള്ള വീട്ടില്‍ ജനിച്ചത് കൊണ്ട് സ്ത്രീകളുടെ മാനത്തിന്റെ വിലയും അന്തസും അവരില്‍ നിന്ന് കൂടുതലായി മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിര്‍ഭയയെപ്പോലെ പീഡിപ്പിക്കപ്പെട്ട നടി എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏതാശുപത്രിയിലാണ് ചികിത്സ തേടിയത് എന്നൊക്കെയാണ് പിസി നേരത്തെ പരാമര്‍ശിച്ച്ത. പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. അതല്ലാതെ പീഡനത്തിനിരയായ നടിയെ ആക്ഷേപിക്കുകയായിരുന്നില്ല, മറിച്ച് പോലീസിന്റെ വീഴ്ച പരാമര്‍ശിക്കുകയാണ് ചെയ്തതെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. ഫേസ്ബുക്കിന്റെ പൂര്‍ണരൂപം വായിക്കാം.
Post Your Comments