Latest NewsNewsInternationalGulf

ഇസ്ലാമിക ഭീകരൻ ബിൻ ലാദന്റെ മകൻ അൽ ഖ്വയ്ദയുടെ തലപ്പത്ത് : വീഡിയോ സന്ദേശം പുറത്ത്

റിയാദ്: ബാലനായിരിക്കെ പോസ്റ്റര്‍ ബോയ് ആയി മാറിയ ബിന്‍ലാദന്റെ മകന്‍ ഹംസ അല്‍ഖ്വയ്ദയുടെ ചുമതല ഏറ്റതായി വാർത്തകൾ. ലോകത്തിന് കടുത്ത ഭീഷണി ഉയർത്തുകയും അമേരിക്കൻ സൈന്യത്തിന്റെ പിടിലിൽ അകപ്പെട്ട് കൊല്ലപ്പെടുകയും ചെയ്ത ഇസ്ലാമിക ഭീകരൻ ബിൻ ലാദന്റെ മകൻ അച്ഛന്റെ പിന്മുറക്കാരനായി ഉയർന്ന് വരുന്നതിൽ ലോകനേതാക്കൾക്ക് കടുത്ത ആശങ്കയുണ്ട്. അച്ഛൻ പാതി വഴിയിൽ നിർത്തിപ്പോയ ദൗത്യങ്ങൾ പൂർത്തീകരിക്കാനാണ് ഈ 28കാരൻ ഭീകര സംഘടനയുടെ ചുമതല ഏറ്റെടുത്തതെന്നാണ് വാർത്തകൾ.

ഒട്ടോമന് കലിഫറ്റിനെതിരെ കുരിശുയുദ്ധക്കാർക്കൊപ്പം ചേർന്ന് പ്രവർത്തിച്ച സൗദി ഇസ്ലാമിനെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ഹംസ ആരോപിക്കുന്നത്. കടുത്ത ഭീകരാക്രമണങ്ങൾ നടത്താനും സൗദി രാജാധികാരത്തെ അട്ടിമറിക്കുന്ന കലാപം നടത്താനുമായിരുന്നു വീഡിയോയിലൂടെ ഹംസ ആഹ്വാനം നൽകിയിരുന്നത്. ലാദൻ തന്റെ കുടുംബത്തിനും അൽഖ്വയ്ദയിലെ മുതിർന്ന അംഗങ്ങൾക്കും എഴുതിയ നിരവധി കത്തുകൾ അദ്ദേഹത്തിന്റെ മരണശേഷം കണ്ടെടുത്തിരുന്നു.

തന്റെ മകനെ നേതൃസ്ഥാനത്തേക്ക് വളർത്തിക്കൊണ്ടു വരുന്ന വിവരം ലാദൻ ഇവയിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്റെ പിതാവിന്റെ മരണത്തിന് ഉത്തരവാദികളായവരോട് കടുത്ത പ്രതികാരം ചെയ്യുമെന്നു ഹംസ പറയുന്നുണ്ട്.സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ടെറർ ലിസ്റ്റിൽ ‘ സ്പെഷ്യലി ഡെസിഗ്‌നേറ്റഡ് ഗ്ലോബൽ ടെററിസ്റ്റ്’ എന്ന കാറ്റഗറിയിലാണ് ബിൻ ലാദന്റെ മകനെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button