ഒഹായോ: മുൻ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കൊന്ന് ഫ്രീസറിലാക്കി. അമേരിക്കയിലാണ് യുവാവ് മുൻ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കൊന്ന് ഫ്രീസറില്‍ വെച്ചുത്. ഒഹായോ സ്വദേശികളായ അര്‍ടുറോ നോവോ, കാതറീന ലൈതോന്‍ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
സമീപവാസികളാണ് ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ താഴെ സൂക്ഷിച്ചിരുന്ന ഫ്രീസറില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. ഉടൻ തന്നെ ഇവർ പോലീസിനെ വിവരം അറിയിച്ചു. അര്‍ടുറോയുടെ കാമുകിയായ ഷാനോണ്‍ ഗ്രാവെസിനെ ഫെബ്രുവരി മുതല്‍ കാണാൻ ഇല്ലായിരുന്നു.
അര്‍ടുറോ സമീപവാസികളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നുത് ഫ്രീസറില്‍ ഇറച്ചിയാണെന്നും തന്റെ വീട്ടിലെ ഇലക്ട്രിസിറ്റി ഫ്രീസറിന് പര്യാപ്തമല്ലാത്തതിനാലാണ് കെട്ടിടത്തിന്റെ താഴെ സൂക്ഷിക്കുന്നതെന്നാണ്.
മാത്രമല്ല പുതിയ കാമുകി ലൈതോണ്‍ മരിച്ച ഷാനോണിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ അടക്കമുള്ള സാധനങ്ങള്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. മൃതദേഹം മുറിച്ച് മുറിച്ച് നിരവധി കവറുകളിലാക്കിയാണ് ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്.
അതേ സമയം തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലായിട്ടുള്ള മൃതദേഹം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി.
Post Your Comments