ബെംഗളൂരു: കർണാടകയിൽ ഒരു ബിരുദ ധാരി പോലുമില്ലാത്ത 2021 ഗ്രാമങ്ങളുണ്ടെന്ന് കർണാടക കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്. കോലാർ ജില്ലയിലെ 212 ഗ്രാമങ്ങളിലും തൂമക്കുരു ജില്ലയിലെ 190 ഗ്രാമങ്ങളിലും ബിരുദ പഠനം പൂർത്തിയാക്കിയ ആരുമില്ല. എന്നാൽ സാമ്പത്തികമായി മുന്നോട്ട് നിൽക്കുന്നവർ ഉന്നത പഠനത്തിനായി ബെംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്ക് ചേക്കേറുന്നുണ്ടെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് വന്നതെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്. കർണാടകയിൽ 14 ലക്ഷം കുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ല എന്ന് വിവിധ ഏജൻസികൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments