ബംഗളുരു: മദനിയുടെ കേരളയാത്ര അനിശ്ചിതത്വത്തില്‍. പൊലീസുകാരുടെ ചെലവിലേക്കായി ജി.എസ്.ടിയടക്കം 14.79 ലക്ഷം രൂപയോളം കെട്ടിവെക്കണം, മിനിമം സുരക്ഷ ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന സുപ്രീംകോടതി നിര്‍ദ്ദേശം കർണ്ണാടക സർക്കാർ അട്ടിമറിച്ചതായി പരാതി. ഇതോടെ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിത്വത്തിലായി. മാതാവിനെ കാണാനും മകൻ ഉമർ മുഖ്താറിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനുമായി മദനിക്ക് സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്.
അകമ്പടിയേകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചെലവ് മദനിതന്നെ വഹിക്കണമെന്ന ഉപാധിയോടെയാണ് കഴിഞ്ഞദിവസം സുപ്രീംകോടതി ഇളവ് അനുവദിച്ചത്.
സുരക്ഷക്കായി 19ഓളം പൊലീസുകാരടങ്ങുന്ന വൻസംഘത്തെ നിശ്ചയിച്ച സിറ്റി പൊലീസ് കമ്മീഷണർ 15 ലക്ഷത്തോളം രൂപ സർക്കാറിൽ കെട്ടിവെക്കാനാണ് നിർദ്ദേശിച്ചത്. വിമാന ടിക്കറ്റ് കൂടാതെയാണ് ഇത്. സുരക്ഷയ്ക്കായി രണ്ട് എഎസ്പി അടക്കം 19 ഉദ്യോഗസ്ഥരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ തുക താങ്ങാനാവില്ലെന്ന് മഅദനിയുടെ അഭിഭാഷകൻ അറിയിച്ചു.
ഇത്രയും ഭാരിച്ച സാമ്പത്തിക ചെലവ് വഹിച്ച് നാട്ടിലേക്ക് മടങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് മദനി.കർണാടക സർക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടണമെന്ന് അഭ്യർത്ഥിച്ച് മദനിയുടെ ബന്ധുക്കളും പി.ഡി.പി നേതാക്കളും ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണും. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് മഅദനി പറഞ്ഞു.
Post Your Comments