
ന്യൂഡല്‍ഹി•ഇന്ത്യയെ ആക്രമിച്ച് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉത്തരകൊറിയന്‍ സൈബര്‍ സംഘം ലക്ഷ്യമിടുന്നതായി സൂചന. വിവിധ രാജ്യങ്ങളിലെ മിസൈല്‍ ടെക്നോളജി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യ അടക്കം സ്വന്തമാക്കിയിട്ടുള്ളത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണമാണ് ഉത്തരകൊറിയയുടെ അടുത്ത പദ്ധതി.ഇതിനായി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ ലാബുകളിലെ റിപ്പോർട്ടുകൾ ഓൺലൈനിലൂടെ ചോർത്താൻ നീക്കം ഉത്തരകൊറിയന്‍ സംഘം നടത്തിവരുന്നതായാണ് സൂചന.
ഇന്ത്യയുടെ ഐ.എസ്.ആര്‍.ഒ ആണ് ഹാക്കര്‍മാരുടെ പ്രധാന ലക്‌ഷ്യം. കൂടാതെ ഐ.എസ്.ആര്‍.ഒയുടെ നിയന്ത്രണത്തിലുള്ള നാഷണൽ റിമോട്ട് സെന്‍സിംഗ് സെന്‍ററും ഇന്ത്യൻ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയും ഉത്തരകൊറിയന്‍ സംഘം ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യാന്തര സൈബര്‍ ഭീഷണികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ ആറുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, ന്യൂസിലൻഡ്, നേപ്പാൾ, കെനിയ, മൊസാംബിക്, ഇന്തോനേഷ്യ തുടങ്ങി രാജ്യങ്ങളിലെ വിവരങ്ങള്‍ക്കായും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.
Post Your Comments