Latest NewsNewsIndia

റെയ്​ഡ്​ തുടരുന്നു; കോടികള്‍ കണ്ടെടുത്തു: രാജ്യസഭയിൽ പ്രതിപക്ഷ ബഹളം

ബംഗളൂരു: കർണാടക ഉൗർജ്ജമന്ത്രി മന്ത്രി ഡി.കെ ശിവകുമാറി​​​​​​​​​ന്റെ വീട്ടിലും ബംഗളൂരുവിലെ ആഡംബര റിസോർട്ടിലും ആദായനികുതി വകുപ്പ്​ പരിശോധന തുടരുന്നു. പരിശോധനയിൽ ഏഴരക്കോടി  രൂപ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ആദായ നികുതി പരിശോധനയിൽ പ്രതിഷേധിച്ച്​ രാജ്യസഭയിൽ കോൺഗ്രസ്​ രാജ്യസഭയിൽ പ്രതിഷേധം നടത്തി. ബഹളം മൂലം സഭ നിർത്തിവെച്ചു.

എന്നാൽ ഗുജറാത്ത് എം എൽ എ മാരുടെ കാര്യത്തിൽ അല്ല പകരം കർണ്ണാടകയിലെ ഒരു മന്ത്രിയുടെ പേരിലാണ് റെയ്ഡ് എന്ന് അരുൺ ജെയ്റ്റ്‌ലി സഭയിൽ വ്യക്തമാക്കി. കർണ്ണാടക ഊർജ്ജ മന്ത്രി ശിവകുമാറിനാണ് ഗുജറാത്ത് എം എൽ എ മാരുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. മന്ത്രിയുടെ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുമായും ബന്ധപ്പെട്ട 39 ഇടങ്ങളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.

മന്ത്രിയുടെ ഡൽഹിയിലെ വസതിയിലും ബന്ധുവീടുകളിലും ആദായ നികുതി പരിശോധന നടക്കുന്നുണ്ട്. രാഷ്​ട്രീയ പകപോക്കലി​​​​​ന്റെ ഭാഗമായാണ്​ റെയ്​ഡ്​ നടത്തിയതെന്നാണ്​ കോൺഗ്രസ്​ ആരോപണം. കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പ്​ ചെയ്യുകയാണ്​ കൊണ്ഗ്രെസ്സ് കുറ്റപ്പെടുത്തി. ബെംഗളൂരുവിലുള്ള റിസോര്‍ട്ട് മന്ത്രി ശിവകുമാറിന്‍റെ സഹോദരന്‍ ഡികെ സുരേഷാണ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button