എറണാകുളം ജില്ലയില്‍ കണ്ടെയ്‌നര്‍ റോഡില്‍ ആനവാതില്‍ നിന്നും പിക്‌അപ് വാനില്‍ കടത്തിയ 150 കിലോ കഞ്ചാവുമായി എന്‍ഫോഴ്സമെന്റ് രണ്ടു പേരെ പിടികൂടി. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകള്‍ അടഞ്ഞതോടെ മയക്കുമരുന്ന് മാഫിയകള്‍ പിടിമുറുക്കുകയാണ്.
രഹസ്യ വിവരങ്ങളെ തുടര്‍ന്ന് മലപ്പുറം,പാലക്കാട്,എറണാകുളം ജില്ലകളിലായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ആന്ധ്രയിൽ നിന്നും മാങ്ങ കൊണ്ടുവരുന്നതിന്റെ മറവില്‍ ആണ് കഞ്ചാവ് കടത്തിക്കൊണ്ടു വന്നത്. മാങ്ങ നിറച്ച ബോക്സുകൾക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കടത്തുകയായിരുന്നു.പാലക്കാട് സ്വദേശിയായ നന്ദകുമാര്‍, വാളയാര്‍ സ്വദേശിയായ കുഞ്ഞുമോന്‍ എന്നിവഎന്നിവരാണ് കസ്റ്റഡിയിൽ ആയത്. വധശ്രമം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരാണ് പ്രതികള്‍.
കഞ്ചിക്കോട് നിന്നും എക്സൈസ് കഞ്ചാവ് പിടികൂടിയ കേസില്‍ കസ്റ്റഡിയിലായിരുന്ന കുഞ്ഞുമോന്‍ അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കഞ്ചാവ് കടത്തില്‍ സജീവമാകുകയായിരുന്നു.സംഘത്തിലെ പ്രധാനിയാണ് കുഞ്ഞുമോന്‍. മുളവുകാട് സ്വദേശിയായ ആന്റണിക്ക് വേണ്ടിയാണു ടി കഞ്ചാവ് കൊണ്ടു വന്നത് എന്ന് പ്രതികള്‍ വെളിപെടുത്തി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്.
Post Your Comments