KeralaLatest NewsNews

സർക്കാർ വാർഷികാഘോഷത്തിനു ചിലവാക്കിയത് ഭീമമായ തുക

തിരുവനന്തപുരം: സർക്കാർ വാർഷികാഘോഷത്തിനു ചിലവാക്കിയത് ഭീമമായ തുക. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന് ഓൺലൈൻ പ്രചരണത്തിന് മാത്രം ചെലവാക്കിയത് 42.47 ലക്ഷം രൂപ. മൂന്നര കോടി രൂപയാണ് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിന് സർക്കാർ നീക്കിവച്ചിരിക്കുന്നത്.

ഓൺലൈൻ പ്രചരണ ചുമതല കോഴിക്കോട്ടെ ഒരു സ്വകാര്യ ഏജൻസിക്കായിരുന്നു. ഒരു മാസത്തേക്ക് വാട്സാപ്പ്, ഫേസ്ബുക്ക് എന്നീ സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള പ്രചരണത്തിനായിരുന്നു കരാർ. പകുതി പണം ഏജൻസിക്കു നൽകാനും ബാക്കി തുക കോസ്റ്റ് കമ്മറ്റിയുടെ അംഗീകാരത്തോടെ അനുവദിക്കാനുമാണ് പബ്ലിക് റിലേഷൻസ് വകുപ്പ് ഉത്തരവ് ഇറക്കിയത്.

ഓൺലൈൻ പ്രചരണത്തിനായി 30 ക്രീയേറ്റീവ് പോസ്റ്റുകൾ, 15 സെലിബ്രിറ്റി ടെസ്റ്റിമോണിയൽ വീഡിയോ, 30 അനിമേഷൻ വീഡിയോ, 7 പോസ്റ്റർ ജനറേറ്റർ എന്നിവയാണ് ഉപയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button