Latest NewsKeralaNews

മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് അപമാനകരമെന്ന് ഉമ്മന്‍ചാണ്ടി

സംസ്ഥാനത്ത് ക്രമസമാധാനം നഷ്ടമായിരിക്കുന്നെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് കേരളത്തിനു തന്നെ വലിയ അപമാനകരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയുമാണ് പുലര്‍ത്തേണ്ടതെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്ക് പുറത്ത്’ പരാമര്‍ഷം തീരെ ശരിയായില്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

ഓരോരുത്തരുടേയും സ്വഭാവത്തില്‍ പ്രത്യേകതകളുണ്ടാവും. അതില്‍, ശരിയോ തെറ്റോ എന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലത്തെ സിപിഎം- ബിജെപി സമാധാന യോഗത്തിന്റെ ദൃശ്യങ്ങള്‍ പ്രധാനപ്പെട്ടവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുന്നുവെന്നും സംഘര്‍ഷം തടയുന്നതില്‍ പൊലീസ് പരാജയപ്പെടുകയാണെന്നും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ വരമ്പത്ത് കൂലി നയമാണ് ഇപ്പോള്‍ സംസ്ഥാനത്തു നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button