പുതിയ വീട്ടിലേക്ക് മാറുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. സാധനങ്ങള്‍ പുതിയ വീട്ടിലേക്ക് മാറ്റുന്നതിന്റെയും സുരക്ഷിതമായി പലതും അവിടെ എത്തിക്കുന്നതിന്റെയും അടുക്കിപ്പെറുക്കി വെയ്ക്കുന്നതിന്റെയും ആവലാതികള്‍ കൂടുതലും സ്ത്രീകള്‍ക്കായിരിക്കും. ടെന്‍ഷന്‍ ഒന്നും തന്നെ ഇല്ലാതെ സാധനങ്ങള്‍ പുതിയ വീട്ടിലേക്ക് മാറാന്‍ ചില എളുപ്പ വഴികള്‍.
വീട്ടുപകരണങ്ങളും മറ്റ് വസ്തുക്കളും പാക്ക് ചെയ്യുമ്പോള്‍ മുതല്‍ ശ്രദ്ധ തുടങ്ങാം. ലിവിംഗ് റൂമിലേക്ക്, കിടപ്പുമുറിയിലേക്ക്, അടുക്കളയിലേക്ക് എന്നിങ്ങനെ തരംതിരിച്ച് പാക്ക് ചെയ്യുക. ഒപ്പം ഒരോ പെട്ടിയ്ക്ക് മുകളില്‍ പേരെഴുതി ഏതൊക്കെ വസ്തുക്കളാണെന്ന് ആദ്യം തരം തിരിച്ചു വെയ്ക്കുന്നത് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും.
പണി മുഴുവന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രം സാധനങ്ങള്‍ പുതിയ വീട്ടിലേക്ക് മാറ്റുക. അല്ലെങ്കില്‍ പെയിന്റിങ് തുടങ്ങിയ ജോലികള്‍ക്കായി സാധനങ്ങള്‍ വീണ്ടും ഒതുക്കിവെച്ച് ബുദ്ധിമുട്ടിലാകാന്‍ സാധ്യതയുണ്ട്. പുതിയ വീട്ടിലേക്ക് മാറ്റേണ്ട വസ്തുക്കള്‍ ഘട്ടം ഘട്ടമായി മാത്രം പാക്ക് ചെയ്യുക. ഒരിക്കലും ഒരുമിച്ച് ധൃതി പിടിച്ച് പാക്കിംഗ് നടത്താതിരിക്കുകയാണ് നല്ലത്. ഒരു സമയം എല്ലാം കൂടി ചെയ്താല്‍ ആകെ കണ്‍ഫ്യൂഷനാകും. ഉറപ്പുള്ള പെട്ടികള്‍ ഉപയോഗിച്ച് പാക്കിംഗ് നടത്തുന്നതാണ് നല്ലത്. അല്ലാത്തപക്ഷം വസ്തുക്കള്‍ പുതിയ വീട്ടിലേക്ക് മാറ്റുമ്പോള്‍ അത് ഇടക്ക് വെച്ച് പെട്ടി പൊട്ടിപ്പോവാന്‍ ഇടയുണ്ട്.
Post Your Comments