ന്യൂഡല്‍ഹി: വിമാനാപകടം ഇപ്പോള്‍ ഏതുനിമിഷവും സംഭവിക്കാമെന്ന നിലയിലായി മാറിയിരിക്കുന്ന. പല ദുരൂഹമായ വിമാനാപകടങ്ങളും ഇതിനോടകം ഉണ്ടായി കഴിഞ്ഞു. അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താനായിട്ടില്ല. വിമാനാപകടങ്ങളുടെ കാരണങ്ങള്‍ മനസിലാക്കണമെങ്കില്‍ ഏക ആശ്രയം വിമാനത്തിലെ വിവരങ്ങളെല്ലാം ശേഖരിക്കുന്ന ബ്ലാക്ക് ബോക്സാണ്.
എന്നാല്‍ 2014 മാര്‍ച്ചില്‍ മലേഷ്യന്‍ വിമാനത്തിന് സംഭവിച്ചത് പോലെ അപകടത്തില്‍ പെട്ട് സമുദ്രത്തിലും മറ്റ് ജലാശയങ്ങളിലും മുങ്ങിപ്പോകുന്ന വിമാനങ്ങളുടെ ബ്ലാക്ക്ബോക്സ് കണ്ടെത്തുക പ്രയാസമേറിയ കാര്യമാണ്. ഈ പ്രതിസന്ധി മറികടക്കാനാണ് ഇന്ത്യ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. വിശാഖപട്ടണത്തെ ഇന്ത്യന്‍ റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഓ)ലുള്ള നേവല്‍ സയന്‍സ് ആന്റ് ടെക്നോളജി ലബോറട്ടറിയാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍.
അപകട സന്ദര്‍ഭങ്ങളില്‍ സ്വയം പുറത്തേക്ക് തെറിക്കാന്‍ കഴിയുന്ന സെല്‍ഫ് ഇജക്ടബിള്‍ ബ്ലാക്ക് ബോക്സാണ് ഡിആര്‍ഡിഓ വികസിപ്പിച്ചെടുത്തിരിക്കുന്നത്. വെള്ളവുമായി സമ്പര്‍ക്കം വരുമ്പോഴാണ് ഈ സെല്‍ഫ് ഇജക്ടബിള്‍ ബ്ലാക്ക്ബോക്സ് പ്രവര്‍ത്തിക്കുക. വിമാനം ജലാശയങ്ങളില്‍ വീഴുമ്പോള്‍ അതിലെ ബ്ലാക്ക്ബോക്സ് വിമാനത്തില്‍ നിന്നും സ്വയം വേര്‍പെടുകയും രക്ഷാപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയുന്നതിനായി സിഗ്‌നല്‍ പുറപ്പെടുവിക്കുകയും ചെയ്യും.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഈ ബ്ലാക്ക് ബോക്സ് വിമാനങ്ങളിലും മുങ്ങിക്കപ്പലുകളിലും ഉപയോഗിക്കാവുന്നതാണ്. വിമാനത്തിന്റെ വേഗത, ഉയരം, അപകടകാരണം, തുടങ്ങിയവയെല്ലാം ബ്ലാക്ക്ബോക്സില്‍ ശേഖരിക്കപ്പെടും.
Post Your Comments