സനാ: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് പരസ്യ വധശിക്ഷ വിധിച്ചു. യെമന്റെ തലസ്ഥാനമായ സനായില്‍ ആയിരുന്നു സംഭവം. വധശിക്ഷ കാണാന്‍ നൂറുകണക്കിനാളുകളാണ് സ്ഥലത്തെത്തിയത്. ഇങ്ങനെയൊരു വിധി ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.
41കാരനായ മുഹമ്മദ് അല്‍ മഗ്റബിയാണ് വധിക്കപ്പെട്ടത്. വെടിവെച്ചായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. സനയിലെ തഹ്റീര്‍ സ്‌ക്വയറില്‍ വെച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതികാര ആക്രമണം നടത്തുമെന്ന ഭയത്തില്‍ വന്‍ സുരക്ഷ ഒരുക്കിയിരുന്നു.
Post Your Comments