കണ്ണൂര്‍: കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം രാജ്യമെങ്ങും നടപ്പിലാക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍. ഇതാണ് സിപിഎമ്മിന്റെ നിലപാടെന്ന് ജയരാജന്‍ പറയുന്നു. ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണ് കണ്ണൂരിന്റേത്. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജനകീയ സമരങ്ങളുടെ കേന്ദ്രമായിരുന്നു കണ്ണൂരെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സഖാക്കളുടെ ജീവന്‍ കൊടുത്തുകൊണ്ടു പോലും വര്‍ഗീയ കലാപം അവസാനിപ്പിക്കാന്‍ അന്ന് സിപിഎം ശ്രമിച്ചിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിയ്ക്കുംവേണ്ടി നിലകൊണ്ടതായിരുന്നു കണ്ണൂരിലെ അന്നത്തെ രാഷ്ട്രീയം.
കണ്ണൂര്‍ മോഡല്‍ രാജ്യത്തെല്ലാം നടപ്പിലാക്കിയാല്‍ മാത്രമേ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പോലും രാജ്യത്ത് നടപ്പാകൂ എന്നും ജയരാജന്‍ വ്യക്തമാക്കി.
Post Your Comments