KeralaLatest NewsNews

മന്ത്രി മണിക്കെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ വീടിനു നേരെ വീണ്ടും ആക്രമണം

കാസര്‍ഗോഡ്: മന്ത്രി എം.എം മണിക്കെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ വൈദ്യുതി വകുപ്പ് ജീവനക്കാരന്റെ വീടിനു നേരെ വീണ്ടും ആക്രമണം. ചെറുവത്തൂര്‍ പടന്ന ഓരിയിലെ പി കെ സുഗുണന്‍ എന്ന സുഗുണന്‍ ഓരിയുടെ വീടിനു നേരെയാണ് വീണ്ടും ആക്രമണമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ വാഹനത്തിലെത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ദിവസവും സുഗുണന്റെ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു.

അമ്മയും ഭാര്യയും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. സുഖമില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗുണന്‍ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയതിന് പിന്നാലെയാണ് വീണ്ടും വീടിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ചന്തേര പോലീസ് അന്വേഷണം തുടങ്ങി.

പിന്നെയും വീടിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ സുഗുണന്‍ ഫെയ്സ്ബുക്കിലൂടെ ഇങ്ങനെ പ്രതികരിച്ചു. ”വീടിന്റെ ചില്ലുകള്‍ വീണ്ടും വീണ്ടും എറിഞ്ഞുടച്ചാലും അപ്രിയ സത്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും, പ്രതികരണ ശേഷി പണയം വെക്കില്ല” .

“വിഢിത്തങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിവര ദോഷികളായ ലോക്കല്‍ സഖാക്കളെ, നിങ്ങളുടെ പൊയ്മുഖം തിരച്ചറിയുന്ന ഒരു പൊതുസമൂഹം ഉണ്ടിവിടെ. അമ്പത്തൊന്ന് വെട്ടിന് ഒരുത്തമ കമ്മ്യൂണിസ്റ്റിനെ കൊന്നിട്ട് കള്ളങ്ങള്‍ പറഞ്ഞ് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച നിങ്ങള്‍ ഇതല്ല, ഇതിനപ്പുറവും ചെയ്യും. ” സുഗുണന്റെ ഫെയ്‌സ്ബുക്കിലെ മറ്റൊരു പോസ്റ്റില്‍ സിപിഎമ്മിനെ ഇപ്രകാരം വിമര്‍ശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button