തിരുവനന്തപുരം: നഷ്ടക്കണക്കിൽ മുന്നേറുകയാണ് കെ.എസ്.ആർ.ടി.സി നിലവിൽ പ്രതിദിന കെഎസ്ആർടിസിയുടെ നഷ്ടം ആറുകോടിയിലേറെ രൂപയാണ്.പ്രതി ദിന സർവീസുകൾക്കും വായ്പ തിരിച്ചടവിനുമായി ചിലവഴിക്കുന്നത് 11.91 കോടി രൂപയാണ്. എന്നാൽ പ്രതിദിന വരുമാനം 5.76 കോടി രൂപ മാത്രമാണ്. ഡ്യൂട്ടി പരിഷ്‌കാരം ഉൾപ്പടെയുള്ളവയ്ക്ക് പിന്തുണ തേടി ജീവനക്കാർക്ക് എംഡി രാജമാണിക്യം എഴുതിയ കത്തിലാണ് പുതിയ നഷ്ട കണക്ക് പറയുന്നത്. സാമ്പത്തിക പ്രതിസന്ധയിൽ നിന്ന് കരകേറിയാൽ പരിഷ്‌കാരങ്ങൾ പിൻവലിക്കുമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്.
Post Your Comments