പ്രതിപക്ഷ പാര്‍ട്ടികള്‍ എവിടെയൊക്കെയാണോ ഭരിക്കുന്നത്, ആ സംസ്ഥാനങ്ങളില്‍ എല്ലാം വർഗീയ,സാമുദായിക സംഘര്‍ഷങ്ങള്‍ മാത്രമാണ് നടക്കുന്നതെന്ന്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയ്ക്കിടെയാണ് റിജിജു ഇങ്ങനെ അഭിപ്രായപ്പെട്ടത്.
മൃഗ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന, ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാനാണ് വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്കുകള്‍ കേന്ദ്ര മന്ത്രി സഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കെടുത്താല്‍, എറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായ സംസ്ഥാനങ്ങൾ കേരളം, ഉത്തർപ്രദേശ് ,പശ്ചിമ ബംഗാള്‍ എന്നിവയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഇതുവരെ രജിസ്റ്റര്‍ ചെയ്ത പോലീസ് കേസുകളും ഇതിനു ഉദാഹരണമാണ്. ബിജെപിക്ക് എതിരായി വരുന്ന എല്ലാ കാര്യങ്ങളേയും തുടച്ചു നീക്കി, കുടുതല്‍ ശക്തിയായി ഉയര്‍ന്ന് വരുമെന്നും റിജിജു മറുപടിയില്‍ വ്യക്തമാക്കി.
എന്നാല്‍, റിജിജുവിന്റെ മറുപടി കോണ്‍ഗ്രസും ഇടത് പക്ഷവും ബഹിഷ്‌ക്കരിച്ചു. സര്‍ക്കാര്‍ ഒന്നും കണ്ടില്ലെന്നു നടിക്കുകയാണെന്നും, ആള്‍ക്കൂട്ടക്കൊലയുടെ, ദുരന്തങ്ങള്‍ അനുഭവിച്ചു ഇരു പാര്‍ട്ടികളും വല്ലാത്ത ബുദ്ടിമുട്ടിലാണെന്നും പറഞ്ഞു. ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ പൂര്‍ണമായും ലഭിക്കുന്നുണ്ടോ. ബി.ജെ.പി.യുമായും ആര്‍.എസ്.എസുമായും ബന്ധമുള്ള സംഘടനകളാണ് ആക്രമണം നടത്തുന്നത്. മന്ത്രിമാരും നേതാക്കളും അക്രമികളെ പിന്തുണയ്ക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷത്തെ മറ്റ് അംഗങ്ങളും രൂക്ഷമായാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്.
Post Your Comments