ദോഹ: ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക് കടന്നുപോകാനായി അടിയന്തര വ്യോമപാതകൾ ആനുവദിച്ചതായി യുഎഇ,ബെഹ്‌റിൻ,സൗദി,ഈജിപ്‌റ്റ് എന്നീ രാജ്യങ്ങൾ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ചുള്ള യാതൊരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഖത്തർ അറിയിച്ചു.
ഖത്തർ വിമാനങ്ങൾക്ക് ഇനി മുതൽ തങ്ങളുടെ മേഖലയിലെ അടിയന്തര പാതയിലൂടെ കടന്നു പോകുമെന്നും, ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ സഹകരണത്തോടെയാണ് പുതിയ നടപടിയെന്നും സൗദി പ്രസ് ഏജൻസിയിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. പാതകളിൽ ഒന്ന് മെഡിറ്റനേറിയൻ കടലിന് മുകളിലോടെയാണ്. ഇതിന്റെ ചുമതല ഈജിപ്റ്റിനാണ്. ബാക്കിയുള്ളവ അറേബ്യൻ ഗൾഫിനു മുകളിലൂടെയാണ്. ഐസിഒ യുടെ യോഗത്തിന് മുന്നോടിയായി ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നാണ് ഖത്തറിന്റെ വാദം
Post Your Comments