തിരുവനന്തപുരം: ഇന്നുമുതല്‍ പെട്രോളിനും ഡീസലിനും അധിക തുക നല്‍കണം. നിലവില്‍ ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയില്‍ വരുന്ന ചലനങ്ങള്‍ക്ക് അനുസരിച്ചാണ് ഇന്ധന നിരക്ക് ഓരോ ദിവസവും നിശ്ചയിക്കുന്നത്.
പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലിറ്ററിന് 0.72 രൂപയുമാണ് ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചത്. ആഗസ്റ്റ് ഒന്നുമുതലാണ് പുതുക്കിയ വില എന്നാണ് വിവരം. ഈ കമ്മീഷനും കൂടി ചേര്‍ന്നതായിരിക്കും ഇനി മുതല്‍ ഇന്ധന വില. നിലവില്‍ ഡീലര്‍മാരുടെ കമ്മീഷന്‍ പെട്രോള്‍ ലിറ്ററിന് 2.55 രൂപയും ഡീസലിന് 1.65 രൂപയുമായിരുന്നു.
ആഗോള അസംസ്‌കൃത എണ്ണ വിപണിയില്‍ നിരക്ക് കുറഞ്ഞാലും ഇനിയങ്ങോട്ടുള്ള ദിവസങ്ങളില്‍ ഇന്ധനവില വര്‍ധിക്കാനും ഇടിയാനുമുള്ള സാധ്യതയുണ്ട്. ദിവസേനയുള്ള ഇന്ധനവിലയിലെ മാറ്റം മൂലം നഷ്ടംവരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡീലര്‍മാരുടെ അസോസിയേഷന്‍ അടുത്തിടെ സമര ഭീഷണി മുഴക്കിയിരുന്നു.
വേതന ചെലവും മറ്റും കണക്കാക്കുമ്പോള്‍ വന്‍ നഷ്ടമാണ് നേരിടുന്നതെന്നാണ് ഡീലര്‍മാരുടെ പരാതി. അതുകൊണ്ടാണ് കമ്മീഷന്‍ ഉയര്‍ത്താന്‍ ആവശ്യപ്പെട്ടതെന്ന് ഡീലര്‍മാരുടെ അസോസിയേഷന്‍ പ്രസിഡന്റ് അജയ് ബന്‍സാല്‍ പറഞ്ഞു.
Post Your Comments