Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Home & Garden

വാസ്തുശാസ്ത്രവും ഗര്‍ഭിണികളും

ഒരു ബന്ധത്തിന്റെ ഇഴയടുപ്പം വരത്തുന്നതില്‍ പ്രധാന പങ്കു കുഞ്ഞുങ്ങള്‍ക്കുണ്ട്. ഒരു വീടായാല്‍ കുട്ടികളുടെ ബഹളം മുഴങ്ങണമെന്നു പഴമക്കാര്‍ പറയാറുണ്ട്. ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു എന്ന് അറിയുമ്പോള്‍ തന്നെ അതിനായുള്ള മാനസികവും ശാരീരികവുമായ ഒരുക്കങ്ങള്‍ നമ്മള്‍ നടത്തി തുടങ്ങുന്നു. ഇപ്പോഴത്തെ രീതി ആദ്യത്തെ ഏഴോ എട്ടോ മാസം വരെ ഡോക്ടറുടെ ചെക്കപ്പ് എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പിന്നീട് ആഴ്ച തോറുംനടത്തി അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സ്ഥിതി ശരിയാണോ എന്ന് പരിശോധിക്കുകയാണ്. ഓരോ പ്രാവശ്യവും ഡോക്ടറെ കാണുമ്പോഴും രക്ത സമ്മര്‍ദ്ദം ശരിയാണോ, ഷുഗറൊ, പ്രോട്ടീനോ കുറവുണ്ടോയെന്നുമെല്ലാം പരിശോധിക്കുന്ന നമ്മള്‍ ആരും ശ്രദ്ധിക്കാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ആരോഗ്യ പരിപാലനത്തിന് പ്രകൃതിയുടെ പങ്ക്. പ്രത്യേകിച്ചും ഗര്‍ഭിണികള്‍ക്ക്, പ്രകൃതിക്ക് അഥവാ വാസ്തുശാസ്ത്രത്തിന് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കാം.
 
സര്‍വ്വ ജീവജാലങ്ങള്‍ക്കും ആഹാരവും പാര്‍പ്പിടവും തുടങ്ങി സര്‍വ്വതും നല്‍കുന്ന ഭൂമിയെ ഭാരതീയര്‍ മാതാവായാണ് കാണുന്നത്. ആ ഭൂമിമാതാവും പ്രകൃതിയും ഗൃഹവും അതില്‍ വസിക്കുന്ന വ്യക്തികള്‍ക്കും തമ്മില്‍ എപ്പോഴും ഒരു പാരസ്പര്യം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഈ പരസ്പരമുള്ള ബന്ധം അഥവാ പൊരുത്തം നന്നായിരുന്നാലേ അവിടെ ഐശ്വര്യം, അഭിവൃദ്ധി, ആരോഗ്യം എന്നിവ കടന്നു വരികയുള്ളൂ.
 
വീടിന്റെ കിഴക്ക് തെക്ക് ഭാഗം അഗ്നിമൂലയാണ്. തീ, ചൂട് തുടങ്ങിയവ ഉത്ഭവിക്കുന്ന ഭാഗം. ഗര്‍ഭിണികള്‍ക്ക് ആദ്യത്തെ മൂന്നു മാസം വളരെ പ്രധാനപ്പെട്ട സമയമാണ്. ഈ സമയത്താണ് കുഞ്ഞിന് രൂപം അഥവാ അവയവങ്ങള്‍ ഉണ്ടാകുന്നത്. ശരീരത്തിന്റെ താപം വര്‍ദ്ധിക്കാതെ ശ്രദ്ധിക്കേണ്ട സമയമാണ് ഇത്. ഈ സമയത്ത് അമിതമായ ചൂട് അടിക്കാനേ പാടില്ലായെന്നത് മെഡിക്കല്‍ തിയറിയാണ്. അതിനാല്‍ തെക്ക് കിഴക്ക് മുറിയില്‍ പെരുമാറുകയോ, കിടക്കുകയോ ചെയ്യരുതെന്നാണ് ശാസ്ത്രം.
 
കൂടാതെ ഇവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ടെലിവിഷന്‍, കംപ്യൂട്ടര്‍, മറ്റു ഇലക്ട്രോമാഗ്നറ്റ് ബന്ധമുള്ള വസ്തുക്കള്‍ തുടങ്ങിയവയുമായി വളരെ അടുത്ത് പെരുമാറാതിരിക്കുക എന്നതാണ്. കംപ്യൂട്ടറില്‍ നിന്നും ചെറിയ ഫ്രീക്കന്‍സിയിലുള്ള മാഗ്നറ്റിക് കിരണങ്ങള്‍ പ്രസരിക്കുന്നുണ്ട്. നിരന്തരമായുള്ള സമ്പര്‍ക്കം കുഞ്ഞുങ്ങള്‍ക്ക് കേടാണെന്ന് പഠനങ്ങള്‍ പറയുന്നു. വീടിന്റെ മാത്രമല്ല, സ്വന്തം മുറിയില്‍ പോലും തെക്കു കിഴക്കു മൂലയില്‍ അധികം പെരുമാറാതിരിക്കാന്‍ ശ്രദ്ധിക്കണം. കിഴക്ക് പൊതുവേ ചൂടു കൂടുതലായിരിക്കും. അതിനാല്‍ തന്നെ ഉറങ്ങുമ്പോള്‍ കിഴക്കോട്ടു തല വയ്ക്കാനും പാടില്ല. തെക്കു ഭാഗത്ത് തല വച്ച് ഉറങ്ങുന്നതാണ് ഉത്തമം. ഇവര്‍ക്ക് കിടക്കാന്‍ വളരെ നല്ല സ്ഥലം വടക്കു കിഴക്ക് ഭാഗത്തുള്ള മുറിയാണ്. അവിടം അറിയപ്പെടുന്നത് ഈശാനമൂല അഥവാ ദൈവീകമൂലയെന്നാണ്.
 
കിഴക്കുദിക്കില്‍ സൂര്യന്റെ രശ്മികള്‍ക്ക് ഏഴും രണ്ടും കൂടിച്ചേര്‍ന്ന് ഒന്‍പത് നിറങ്ങളുണ്ടെന്നാണ് വിശ്വാസം. അവ ഓരോ ദിക്കിലുമുള്ള ഒന്‍പത് ഭാഗങ്ങളിലായി വ്യാപിച്ചു പതിക്കും. വടക്കു കിഴക്ക് ഭാഗത്ത് കിഴക്കുമൂലയില്‍ നിന്നും അള്‍ട്രാ വയലറ്റ്, വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച് , ചുവപ്പ്, ഇന്‍ഫ്രാറെഡ് എന്നീ ക്രമത്തിലായിരിക്കും, തെക്കു കിഴക്കുമൂലയില്‍ വരെ പതിക്കുക. ചൂടു കുറഞ്ഞ അള്‍ട്രാ വയലറ്റ് രശ്മികള്‍ വടക്കു കിഴക്ക് മുറിയില്‍ ലഭിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ആശ്വാസം പകരും.
 
നീല നിറത്തിന് പൊതുവേ ചൂടു കുറവായതിനാല്‍ രാത്രിയില്‍ സീറോ വോള്‍ട്ടിന്റെ നേര്‍ത്ത നീല ബള്‍ബ് കത്തിക്കുന്നത് നന്നായിരിക്കും. ചൂടു കുറഞ്ഞ മറ്റു രണ്ടു നിറങ്ങളാണ് ഇന്‍ഡിഗോയും, വയലറ്റും. ഈ നിറങ്ങളിലുള്ള ഡോര്‍ , ജനല്‍ കര്‍ട്ടനുകള്‍ , തുണികള്‍ എന്നിവ മുറിക്കകത്തു അലങ്കരിക്കുന്നതും, സീറോ ബള്‍ബില്‍ ഈ നിറങ്ങളുള്ള പേപ്പര്‍ ചുറ്റി കത്തിച്ചിടുകയോ ചെയ്യുന്നതും വേദന കുറക്കാനും, സുഖ ഉറക്കത്തിനും സഹായിക്കും. വയലറ്റ് ഒരു പരിശുദ്ധമായ നിറമാണ്. വയലറ്റ് ശരീരത്തിന് ആവശ്യമായ പൊട്ടാസിയം, സോഡിയം തുടങ്ങിയവയുടെ നിയന്ത്രണത്തിനും എല്ലുകളുടെ പുഷ്ഠിക്കും നല്ലതാണ്. ഗര്‍ഭകാലത്ത് ഏറ്റവും അനുയോജ്യമായ ഭാഗം വടക്കു കിഴക്കാണ്. കൂടാതെ നിറങ്ങളായ അള്‍ട്രാ വയലറ്റ്, നീല, വയലറ്റ്, ഇന്‍ഡിഗോ എന്നിവയെ ശരിക്കും പ്രയോജനപ്പെടുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button