ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. ദിലീപിന്‍റെ മാനേജർ അപ്പുണ്ണി ഹാജരായത് നാടകീയമായി.
രാവിലെ പതിനൊന്നോടെ അപ്പുണ്ണി ഹാജരാകുമെന്ന് പോലീസ് വൃത്തങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ 10.45 ഓടെ അപ്പുണ്ണിയുടെ രൂപസാദൃശ്യമുള്ള ഒരാൾ പോലീസ് ക്ലബിന്‍റെ പ്രധാന കവാടത്തിൽ കാറിൽ വന്നിറങ്ങി. മാധ്യമപ്രവർത്തകർ ഇയാളോട് അപ്പുണ്ണിയാണോ എന്ന് ചോദിച്ചപ്പോള്‍ അതെ, എന്ന് മറുപടിയും ലഭിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തനിക്ക് ഒന്നും പറയാനില്ലെന്നും പ്രതികരിക്കാൻ താല്പര്യമില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഈ സമയം ഒരു വാഹനത്തിൽ യഥാർത്ഥ അപ്പുണ്ണി എത്തുകയും മാധ്യമങ്ങൾക്കു മുഖം നൽകാതെ പൊലീസ് ക്ലബ്ബിലേക്ക് ഓടിക്കയറുകയും ചെയ്തു.
2. ഓഗസ്റ്റ് 6ന് തിരുവനന്തപുരത്ത് സര്‍വ്വകക്ഷി യോഗം ചേരും.
ഓഗസ്റ്റ് 6ന്, വൈകുന്നേരം 3 മണിക്കായിരിക്കും സംസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് സര്‍വ്വകക്ഷി യോഗം ചേരുന്നത്. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന കണ്ണൂരിലും കോട്ടയത്തും തിരുവനന്തപുരത്തും ബിജെപി -സിപിഎം ഉഭയകക്ഷി ചര്‍ച്ച നടത്താനും സമാധാനചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ, എല്ലാവിധ പ്രശ്നങ്ങളില്‍ നിന്നും അണികള്‍ മാറിനില്‍ക്കുന്നതിന് വേണ്ട ജാഗ്രത രാഷ്ട്രീയകക്ഷികള്‍ പാലിക്കണമെന്നും ചര്‍ച്ചയില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, സമാധാനചര്‍ച്ചയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ നടപടിയില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
3. രാജേഷിന്റേത് രാഷ്ട്രീയകൊലപാതകമെന്ന് പോലീസ് സ്ഥിതീകരിച്ചു.
ശാഖയില്‍ നിന്ന് തിരിച്ചു വരുന്ന സമയത്താണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന് ആക്രമിച്ചത്. ബിജെപി ഡിവൈഎഫ്‌ഐ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവദിവസം എടവക്കോട് പ്രദേശത്ത് സംഘം ചേര്‍ന്ന് പ്രതികള്‍ ഗൂഢാലോചന നടത്തുകയും പടക്കമെറിഞ്ഞ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു. ഇതുവരെ, പിടിയിലായ ഏഴ് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
4. ദേശീയപാതകളിലെ വേഗപരിധി മൂന്ന് വര്‍ഷത്തിനകം വര്‍ധിപ്പിക്കും.
വേഗപരിധി ഉയര്‍ത്തുന്നതുമൂലം, മനുഷ്യജീവന്‍ അപകടത്തിലാകില്ലെന്ന് ഉറപ്പാക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തികൊണ്ടാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. ഇലക്ട്രിക്, ബയോ ഡിസല്‍, ബയോഗ്യാസ് ബസുകള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള നടപടികള്‍ക്കും ഇതോടെ സര്‍ക്കാര്‍ തുടക്കമിടുകയാണ്. ഇതിന്റെ ഭാഗമായി മുംബൈയ്ക്കും ഡല്‍ഹിക്കുമിടയ്ക്കുള്ള ദേശീയപാതയില്‍ വാഹനങ്ങള്‍ക്കുവേണ്ടി ഇലക്ട്രിക് ലൈന്‍ സ്ഥാപിക്കും.
5. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ രാജ്യം വിടണമെന്ന്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.
റഷ്യയിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തില്‍ ആയിരത്തിലധികം ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ജോലിചെയ്യുന്നുണ്ട്. ഇതില്‍ 755 പേര്‍ ഇവിടുത്തെ ജോലി അവസാനിപ്പിക്കണമെന്ന് പുടിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ സെനറ്റ് പാസാക്കിയിരുന്നു. എന്നാല്‍, അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷ ഇനി തങ്ങള്‍ക്കില്ലെന്നും പുടിന്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1. ന്യുനപക്ഷങ്ങൾക്കെതിരായുള്ള അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് മുൻ സൈനികരുടെ കത്ത്. മനുഷ്യനും മനുഷ്യ ജീവനും വില കല്‍പ്പിക്കാത്ത രീതിയില്‍ വളരുന്ന രാഷ്ട്രീയം ഇന്ത്യയ്ക്ക് ശരിയല്ല എന്നും കത്തില്‍ പറയുന്നു.
2. തീര്‍ഥാടനത്തിനെത്തുന്ന ഖത്തര്‍ പൗരന്മാരെ സ്വാഗതം ചെയ്ത് സൗദി. മനാമയില്‍ നടന്ന മന്ത്രിമാരുടെ യോഗത്തിന് ശേഷം പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആദില്‍ ജുബൈര്‍ നിലപാട് വ്യക്തമാക്കിയത്.
3. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍, ഡല്‍ഹിയില്‍ ഇനി ആറ് മാസം തടവുശിക്ഷ. സംസ്ഥാനത്ത് മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
4. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചു. ആളെകൊല്ലുന്ന ഗെയിമായ ബ്ലൂ വെയില്‍ ചലഞ്ചുമായി ഇതിനു ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്.
5. ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷില്‍, സുധാ സിങ്ങിന്റെ പേര് വെട്ടാന്‍ മറന്നതാണെന്ന് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍. പി.യു ചിത്രയെ ഒഴിവാക്കിയ സാഹചര്യത്തില്‍ സുധാ സിങ്ങിനെ മത്സരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.
6. ബെംഗളൂരുവിലെ ബി റെസ്‌പൊൺസിബിൾ ഇ മാലിന്യ സംസ്കരണ ക്യാംപയിൻ താരമാവുന്നു. മാലിന്യങ്ങള്‍ ശേഖരിക്കാനായി സാഹസിന്റെ പുതിയ വാഹനവും നിരത്തിലിറങ്ങിയിട്ടുണ്ട്.
7. മരിച്ചവരുടെ എണ്ണം 186 ആയി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്ത അഞ്ച് ദിവസത്തേക്ക് ജില്ലകളില്‍ ക്യാമ്പ് ചെയ്യുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.
Post Your Comments