ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശിലും പ്രതിപക്ഷ എം എല്‍ എമാര്‍ ബി ജെ പിയിലേക്ക്. എസ് പി യില്‍ നിന്നും രാജിവെച്ച ബുക്കല്‍ നവാബ്, യശ്വന്ത് സിംഗ് , ബി എസ് പി എം എല്‍ എമാരായ താക്കൂര്‍ ജവീര്‍ സിംഗ് എന്നിവര്‍ ഇന്ന് ബി ജെ പി യില്‍ ചേരും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ മന്ത്രിസഭയിലെ അഞ്ചുപേര്‍ നിയമസഭയിലോ നിയമനിര്‍മാണ കൗണ്‍സിലിലോ അംഗങ്ങളല്ല. ഇവരെ നാമനിര്‍ദേശം ചെയ്യണമെങ്കില്‍ കൗണ്‍സില്‍ അംഗങ്ങളില്‍ ഒഴിവുവരികയോ ജയിച്ചുവന്ന അംഗങ്ങള്‍ രാജിവെച്ച് ഉപതിരഞ്ഞെടുപ്പ് നടത്തുകയോ വേണം. ഈ സാഹചര്യത്തിലാണ് എസ്.പി.-ബി.എസ്.പി. അംഗങ്ങളുടെ രാജി. ബിജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ മൂന്നുദിവസത്തെ ലഖ്നൗ സന്ദര്‍ശനം തുടങ്ങിയ ദിവസംതന്നെയാണ് കൂറുമാറ്റം എന്നതു ശ്രദ്ധേയമാണ്.
Post Your Comments