Latest NewsInternational

ഈ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാര്‍ ഇവരൊക്കെയാണ്!

ഇന്ന് കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ആളുകളാണ് പലരും. എന്നാല്‍, ലോകത്ത് ഏറ്റവും വലിയ കോടീശ്വരന്‍ ആരാണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് ഉത്തരം പറയാന്‍ സാധിക്കുമോ? അംബാനിയേയും ബില്‍ ഗേറ്റ്‌സിനെയുമൊക്കെ ഓര്‍മ്മവരും. എന്നാല്‍, ഈ ലോകത്തെ നിങ്ങള്‍ക്കറിയാത്ത അതി സമ്പന്നരായ പത്ത് പേരെ പരിചയപ്പെടാം.

1. ബില്‍ ഗേറ്റ്സ്-ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബില്‍ ഗേറ്റ്സിന്റെ ആസ്തി 9 ലക്ഷം കോടി രൂപയാണ്.

2.ജെഫ് ബെസോസ്-ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ആമസോണിന്റെ സ്ഥാപകന്റെ ആസ്തി 8 ലക്ഷം കോടി

3.അമാന്‍ഷിയോ ഒര്‍ട്ടേഗ-ഇന്‍ഡിടെക്സ് ഫാഷന്‍ഗ്രൂപ്പിന്റെ സ്ഥാപകന്‍. യൂറോപ്പിലെ ഏറ്റവും വലിയ സമ്പന്നനാണ്. സമ്പാദ്യം-8.4 ലക്ഷം കോടി

4.വാറന്‍ ബുഫെ-ബെര്‍ക്ക്ഷെയര്‍ ഹാത്ത് വേ എന്ന ഓഹരി നിക്ഷേപ കമ്പനിയുടെ ചെയര്‍മാന്‍. 60 ഓളം ആഗോള കമ്പനികളിലെ പ്രധാന ഓഹരി പങ്കാളി.
ആസ്തി-7.4 ലക്ഷം കോടി

5.മാര്‍ക്ക് സുക്കര്‍ബര്‍ഗ്-ഫേസ്ബുക്ക് സ്ഥാപകന്‍-19-ാം വയസില്‍ സുഹൃത്തുക്കളോടൊപ്പം സ്ഫാപിച്ച ഫേസ്ബുക്ക് ഇന്ന് ലോകത്തെ ഒന്നാമത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സ്ഥാപനം. ആസ്തി-7.1ലക്ഷം കോടി

6.കാര്‍ലോസ് സ്ളിം-മെക്സിക്കന്‍ കോടീശ്വരന്‍. മെക്സിക്കോയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ ഉടമ. ആസ്തി-6.9 ലക്ഷം കോടി

7.ലാറി എലിസണ്‍-ഓറക്കിളിന്റെ സഹസ്ഥാപകന്‍-ആസ്തി-6.1 ലക്ഷം കോടി

8.ബെര്‍ണാഡ് അര്‍നോള്‍ട്ട്- ടാഗ് ഹ്യൂ ഉള്‍പ്പെടെ 70 ആഗോള ലക്ഷ്വറി ബ്രാന്‍ഡുകളുടെ സ്ഥാപകന്‍-ആസ്തി-5.3 ലക്ഷം കോടി

9.മൈക്കല്‍ ബ്ളൂംബെര്‍ഗ്-ബ്ളൂംബെര്‍ഗ് മീഡിയാ കമ്പനിയുടെ ഉടമ. ആസ്തി-5.2 ലക്ഷം കോടി

10.ഡേവിഡ് കോച്ച്- ചാള്‍സ് കോച്ച് സഹോദരന്‍മാര്‍-അമേരിക്കയിലെ രണ്ടാമത്തെ വലിയ സ്വകാര്യകമ്പനിയായ കോച്ച് ഇന്‍ഡസ്ട്രീസിന്റെ ഉടമകള്‍-ആസ്തി-4.3 ലക്ഷം കോടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button