തെരുവുനായ ശല്യംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇന്ത്യയെപോലുള്ള രാജ്യങ്ങള്‍. എന്നാല്‍ ദക്ഷിണകൊറിയയില്‍ തെരുവ് നായയെ തേടി എത്തിയത് രാജയോഗം. പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ഔദ്യോഗിക വസതിയായ ബ്ലൂഹൗസിലേയ്ക്ക് ടോറി എന്ന തെരുവ് നായയെ ദത്തെടുത്തിരിക്കുകയാണ്. കോ എക്‌സിസ്റ്റന്‍സ് ഓഫ് അനിമല്‍ റൈറ്റ്‌സ് ഓണ്‍ എര്‍ത്ത് എന്ന മൃഗസംരക്ഷണ സംഘടനയാണ് ടോറിയെ പ്രസിഡന്റ്ിന് കൈമാറിയത്. ഇതോടെ ദക്ഷിണ കൊറിയയില്‍ പ്രഥമശ്വാനനാകുന്ന ആദ്യ തെരുവ് നായയുമായി ടോറി . ഇറച്ചിവില്‍പ്പന കേന്ദ്രത്തില്‍ നിന്നാണ് ടോറിയെ കെയര്‍ രക്ഷിച്ചത്. കറുത്ത നിറക്കാരനായതിനാല്‍ ടോറിയെ ദത്തെടുക്കാന്‍ ആരും ഉണ്ടായിരുന്നില്ല. പ്രസിഡന്റിന്റെ വസതിയിലുള്ള മാരു എന്ന നായയുമായും ജിങ് ജിങ് എന്ന പൂച്ചയുമായും കൂട്ടുകൂടാന്‍ ഒരുങ്ങുകയാണ് ടോറി.
Post Your Comments