സിനിമയിലെ ഉന്നതാധികാര സമിതിക്കെതിരെ എതിർപ്പുമായി ചില പ്രവർത്തകർ. “നിലവിലെ സാഹചര്യത്തിൽ മലയാള സിനിമാ രംഗത്തു അടിയന്തിരമായി ഒരു ഉന്നത സമതി രൂപീകരിച്ചത് സിനിമാരംഗത്തു നിലവിൽ ഉള്ളതും, ഉണ്ടാകുന്നതും ആയ പ്രശ്നങ്ങൾ പരിഹരിക്കാനോ ഒതുക്കി തീർക്കാനോ എന്ന് സംശയിക്കുന്നു.
നിലവിൽ വിവിധ സിനിമാ സംഘടനകളിൽ നേതൃത്വ സ്ഥാനം വഹിക്കുന്ന ആളുകൾ തന്നെയാണ് ഈ പുതിയ സമിതിയിലും ഉള്ളത്. അവർ നിലവിൽ നേതൃത്വം വഹിക്കുന്ന സംഘടനയിൽ നാളിതു വരെ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ, നീതിയുക്തമായും ജനാധിപത്യപരമായും പരിഹരിക്കാൻ പോലും കെല്പില്ലാത്തവരാണ്.
അവർ ചേർന്ന് വീണ്ടും ഒരു സമിതി ഉണ്ടാക്കിയത് എന്തായാലും ഈ മേഖലയിലെ ഇരകൾക്ക് നീതി ഉറപ്പാക്കാനും, മലയാള സിനിമാ രംഗത്തു നവ ജനാധിപത്യം ഉറപ്പാക്കാനും അല്ല എന്ന് കഴിഞ്ഞകാല അനുഭവത്തിൽ മനസിലാകുന്നു .
ഗിരീഷ്ബാബു
പ്രൊഡക്ഷൻകൺട്രോളർ.
Post Your Comments