Latest NewsIndiaNews

ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് മുൻ സൈനികരുടെ കത്ത്

രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് നൂറിലധികം വിരമിച്ച സൈനികര്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇതില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്, മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും എതിരായി ഇന്ത്യയില്‍ നടന്ന പ്രശ്നങ്ങളെക്കുറിച്ചാണ്. തുറന്ന കത്തെഴുതിയതില്‍, അഡ്മിറല്‍ എല്‍. രാമദാസ്, മേജര്‍ ദീപാങ്കര്‍ ബാനര്‍ജി, മേജര്‍ ജനറല്‍ എംപിഎസ് ഖണ്ഡാല്‍ തുടങ്ങിയവരാണ് ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

രാജ്യത്തെ അസഹിഷ്ണുതകള്‍ക്കെതിരായ ‘നോട്ട് ഇന്‍ മൈ നെയിം’ ക്യാമ്പയിനില്‍ ഞങ്ങള്‍ അണിനിരക്കുകയാണ് എന്ന് പറഞ്ഞ കത്തില്‍, രാജ്യത്തെ സേവിക്കാനായി അവര്‍ മാറ്റിവെച്ച നിമിഷങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ സൈന്യത്തെയും ഭരണഘടനയ്ക്കായി നിലകൊള്ളുന്ന എല്ലാവരെയും ബാധിക്കുന്നവയാണ്. ഹിന്ദുത്വത്തിന്റെ അവകാശം ഒറ്റയ്ക്ക് ആരും തീരുമാനിക്കണ്ടെന്നും, ഇതിന്റെ പേരില്‍ ആരെയും രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് ശരിയല്ലെന്നും കത്തില്‍ പറയുന്നു.

ഇതുവരെ ഒരുപാട് അക്രമങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടുണ്ട്. മനുഷ്യനും മനുഷ്യ ജീവനും വില കല്‍പ്പിക്കാത്ത രീതിയില്‍ വളരുന്ന രാഷ്ട്രീയം ഇന്ത്യയ്ക്ക് ശരിയല്ല എന്ന രീതിയിലാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. പശുസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അനുവദിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button