മോസ്കോ: റഷ്യയിൽ നിന്ന് 48 എംഐ -17 ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഈ വർഷം അവസാനം ഇന്ത്യയും റഷ്യയും ഒപ്പു വെച്ചേക്കും. നിലവിൽ ഇന്ത്യയുടെ കൈവശം മുന്നൂറിലേറെ റഷ്യൻ നിർമ്മിത എംഐ -8,എംഐ -1 ഹെലികോപ്റ്ററുകൾ ഉണ്ട്. പുതിയ കരാർ സംബന്ധിച്ച വാണിജ്യ,സാങ്കേതിക ചർച്ച അടുത്ത് മാസത്തോടെ ആരംഭിക്കും. 2011-2013 വർഷങ്ങളിൽ റഷ്യയിൽ നിന്ന് 80 എംഐ – 17 വി5 ഹെലികോപ്റ്ററുകൾ വാങ്ങിയിരുന്നു. സൈനികരുടെ യാത്രയ്ക്കും അടിയന്തിര രക്ഷാ പ്രവർത്തനത്തിനുമാണ് പുതുതായി വാങ്ങുന്ന ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ പോകുന്നത്.
Post Your Comments