
നല്ല ഊർജ്ജങ്ങളെ പോഷിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു വിദ്യയാണ് ചൈനീസ് ഫെങ് ഷുയി. ചൈനീസ് വാസ്തു പ്രകാരം വടക്കുപടിഞ്ഞാറേ ദിശയാണ് ബന്ധങ്ങളുടെ ദിശ. വടക്കുപടിഞ്ഞാറ് ആറ് കുഴലുകളുള്ള ഒരു മണി തൂക്കുന്നത് പുതിയ ബന്ധങ്ങൾ ലഭിക്കുന്നതിനും പഴയ ബന്ധങ്ങൾ മെച്ചപ്പെടുത്തി മുൻപോട്ട് പോകുന്നതിനും സഹായിക്കും. രണ്ടുപേർ തമ്മിൽ ഷേക്ഹാൻഡ് കൊടുക്കുന്ന ഫോട്ടോ സ്ഥാപിക്കുന്നതും ആലിംഗനം ചെയ്യുന്ന ഫോട്ടോവെക്കുന്നതും ഉത്തമമാണ്.
ഒരു വ്യക്തിയുടെയും ഒരു വീടിന്റെയും അവിഭാജ്യഘടകമാണ് ഭക്ഷണമുറി. കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിശകളിൽ ഭക്ഷണമുറി ഒരുക്കണം.കിഴക്ക്, വടക്കുദിശയിൽ ഭക്ഷണം കഴിക്കാൻ കഴിയുംവിധം ഇരിപ്പിടങ്ങൾ ക്രമീകരിക്കണം. കർട്ടനുകൾ, മേശവിരി, ചുവരുകൾ ഇളം നിറത്തിലായിരിക്കുന്നതാണ് ഉത്തമം. നടന്നും നിന്നുമൊക്കെ ഭക്ഷണം കഴിക്കുന്ന ശീലം പാടില്ല. ഭക്ഷണമുറിയിൽ ധാരാളം വെളിച്ചം ലഭിക്കണം. ഭക്ഷണമേശ കഴിവതും ചതുരാകൃതിയിൽ ആയിരിക്കണം. അടുക്കളയോടു ചേർന്നുള്ള മുറി ഭക്ഷണമുറിയായി ഉപയോഗിക്കുന്നതാണ് സൗകര്യപ്രദം.
Post Your Comments