ശ്രീനഗർ: ബുര്‍ഖ ധരിച്ചെത്തിയ ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചു. അനന്ത്‌നാഗിലാണ് ബുര്‍ഖ ധരിച്ചെത്തിയ ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചത്. തിങ്കളാഴ്ചയാണ് ജമ്മു കശ്മീര്‍ ബാങ്കിന്റെ അവാനി ശാഖയില്‍ സംഭവം ഉണ്ടായത്. ബാങ്ക് കൊള്ളയടിച്ചത് മുന്നുപേരടങ്ങുന്ന സംഘമാണ്. ബാങ്കിനുള്ളില്‍ കടന്നയുടനെ ബുര്‍ഖ മാറ്റി ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയ ഭീകരര്‍ പണവുമായി കടന്നുകളയുകയായിരുന്നു. ഭീകരര്‍ അഞ്ചുലക്ഷം രൂപയാണ് കടത്തിക്കൊണ്ടുപോയത്.
ഇതിന് പിന്നില്‍ ഹുസ്ബുള്‍ മുജാഹിദീന്‍ ആണെന്നാണ് ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ജമ്മുകശ്മീരില്‍ നിരവധി തവണ ബാങ്കുകള്‍ക്ക് നേരെ ആക്രമണം നടത്തി പണം കൊള്ളയടിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മെയില്‍ അഞ്ച് പോലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വധിച്ച് എടിഎമ്മുകളില്‍ പണം കൊണ്ടുപോകുന്ന വാഹനം ഭീകരര്‍ കടത്തിക്കൊണ്ടുപോയിരുന്നു. ജൂണില്‍ എടിഎമ്മുകള്‍ തകര്‍ത്ത് പണം മോഷ്ടിച്ച വാര്‍ത്തകളും പുറത്തുവന്നിരുന്നു.
Post Your Comments