കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപിന്റെ സഹായിയും ഡ്രൈവറുമായ എ.എസ്. സുനിൽരാജ് (അപ്പുണ്ണി) ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരായി. അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന്, ഇന്നു ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നൽകിയിരുന്നു. മുൻപും ചോദ്യം ചെയ്യലിനു പൊലീസ് നോട്ടീസ് നൽകിയെങ്കിലും ഒളിവിലായിരുന്ന അപ്പുണ്ണി പ്രതികരിച്ചിരുന്നില്ല. അതേസമയം കേസില്‍ തനിക്ക് പങ്കിലെന്ന് അപ്പുണ്ണി പറഞ്ഞു.
അപ്പുണ്ണി അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരായാതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്നറിയപ്പെടുന്ന അപ്പുണ്ണിക്ക് സംഭവത്തെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ അറിയാമെന്നാണ് പൊലീസ് നിഗമനം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയെ പ്രതിചേര്‍ക്കും. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെപ്പറ്റി അപ്പുണ്ണി എന്തുപറയുമെന്നതാകും നിര്‍ണായകമാകുക. ദിലീപ് സുനിയെ കണ്ടപ്പോഴും ഫോണ്‍ വിളിച്ചപ്പോഴും അപ്പുണ്ണി ഒപ്പമുണ്ടായിരുന്നതായാണ് സൂചന.
അതേസമയം നടി ആക്രമിക്കപ്പെടുമെന്ന് സിനിമയിലെ കൂടുതല്‍ പ്രമുഖര്‍ക്ക് അറിവുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതേപറ്റി ധാരണയുണ്ടായിരുന്നവരുടെ പട്ടിക പൊലീസ് തയ്യാറാക്കി.പട്ടികയിലുള്ളവരെ ചോദ്യം ചെയ്യും. അറസ്റ്റിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Post Your Comments