KeralaLatest News

വ്യാജ മദ്യദുരന്തം: നിരവധിപേര്‍ മരിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ വ്യാജമദ്യ ദുരന്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. 20 പേര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് ഉപമുഖ്യമന്ത്രി വൈ. ജോയ്കുമാര്‍ പറഞ്ഞു. ഇംഫാലില്‍ ഓനം ശോംബുഗില്‍ നിന്ന് 70 ഓളം പേര്‍ ചികിത്സതേടി വന്നിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ടു അബു കമിനെയും അബുവിന്റെ അമ്മ ബിന കമിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തതായും ജോയ്കുമാര്‍ അറിയിച്ചു. കോണ്‍ഗ്രസ് എംഎല്‍എ കെ. മെഗാചന്ദ്രയുടെ ചോദ്യത്തിനു മറുപടിയായി ആണ് ജോയ്കുമാര്‍ ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ജോലിയില്‍ വീഴ്ച വരുത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെയും പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്യണമെന്നും മെഗാചന്ദ്ര ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button