ശ്രീനഗര്‍: രണ്ടു സൈനികരുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. സിആര്‍പിഎഫ് സേന ട്വിറ്റലാണ് ഈ ചിത്രം പങ്കുവച്ചത്. പ്രാര്‍ത്ഥന നടത്തുന്ന മുസ്ലീം സൈനികിനു കാവല്‍ നില്‍ക്കുന്ന റ്റൊരു സൈനികന്റെ ചിത്രങ്ങളാണ് സേന പുറത്തുവിട്ടത്. തോക്കുമേന്തി കാവല്‍ നില്‍ക്കുന്ന സൈനികന്റെ പ്രവൃത്തി സേനയക്ക് അഭിനന പ്രവാഹത്തിനു കാരണമായി.
ഇന്ത്യയുടെ ഐക്യം വ്യക്തമാക്കുന്ന ചിത്രമാണ് ഇതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനമുണ്ടായി. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭീകരവാദവിരുദ്ധ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലുഷിതമായ പ്രദേശം കശ്മീരാണ്. 2016ല്‍ 93 ശതമാനം ആക്രമണമാണ് കശ്മീരില്‍ വര്‍ദ്ധിച്ചത്.
2016 ല്‍ ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 19 ശതമാനവും നടന്നത് കശ്മീരിലാണ. ഇവിടെ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവാണ്. സൈന്യത്തിന്റെ വാഹനവ്യൂഹം ലക്ഷ്യമിട്ടാണ് പല ആക്രമണങ്ങളും.
Post Your Comments