വാഷിങ്ടണ്‍: പാകിസ്ഥാനു മേൽ ഉപരോധമേര്‍പ്പെടുത്തുന്ന നിയമഭേദഗതിയുമായി യു.എസ്. സെനറ്റര്‍. താലിബാനും ഹഖാനി ശൃംഖലയും അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് സഹായം നല്‍കുന്നതു തുടര്‍ന്നാല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യു.എസ്.സെനറ്റര്‍ ജോണ്‍ മക്കെയിന്‍ വ്യക്തമാക്കി. പടിപടിയായി നയതന്ത്ര, സൈനിക, സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിധത്തിലുള്ള നിയമഭേദഗതി അദ്ദേഹം മുന്നോട്ടുവെച്ചു.
പ്രതിരോധസഹകരണം, പണംവകയിരുത്തല്‍ തുടങ്ങിയവയ്ക്കുള്ള വരുന്ന വര്‍ഷത്ത നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ നിയമത്തിലെ (എന്‍.ഡി.എ.എ.-2017) ഭേദഗതിയായാണ് ഇതവതരിപ്പിച്ചത്. ശാശ്വതശാന്തിയും സ്ഥിരതയും അഫ്ഗാനിസ്ഥാനില്‍ കൊണ്ടുവരാനും ഇവിടം കേന്ദ്രമാക്കി ഭീകരര്‍ അമേരിക്കയെ ആക്രമിക്കാതിരിക്കുന്നതിനുമുള്ള മക്കെയിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ ഭേദഗതി.
Post Your Comments