സോള്‍: ഉത്തര കൊറിയ്ക്ക് ശക്തമായ സന്ദേശം നല്‍കി അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍ രാജ്യത്തിനു മുകളിലൂടെ പറന്നു. ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണത്തിനു മറുപടിയായിട്ടാണ് യു.എസിന്റെ നീക്കം. അമേരിക്ക ലക്ഷ്യമിട്ടായിരുന്നു ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. ഇതിനെ തുടര്‍ന്നാണ് അമേരിക്കന്‍ വ്യോമസേനയുടെ ബി-1ബി ഉത്തര കൊറിയുടെ മുകളിലൂടെ പറന്നത്. അമേരിക്കന്‍ വിമാനങ്ങളെ കൂടാതെ ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും വ്യോമസേനകളും പത്ത് മണിക്കൂര്‍ നീണ്ട സൈനികഭ്യാസത്തില്‍ പങ്കെടുത്തു.
ഈ മേഖലയില്‍ പ്രധാന സുരക്ഷാ ഭീക്ഷണിക്ക് കാരണം ഉത്തര കൊറിയയാണെന്ന് പസഫിക് എയര്‍ ഫോക്സ് കമാന്‍ഡര്‍ ജനറല്‍ ടെറന്‍സ് ഓ ഷൗഖ്‌നസ്സി പറഞ്ഞു. ഇത് തടയിടാന്‍ യുഎസ് തയാറാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയെ എതിര്‍ക്കാത്തതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയെ വിമര്‍ശിച്ചു. ഉത്തര കൊറിയയുടെ നടപടി അധികകാലം അനുവദിക്കില്ലെന്നും ചൈനയ്ക്ക് ഈ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്നാണ് അമേരിക്കന്‍ സേന സൈനിക പ്രകടനം നടത്തിയത്.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ (ഐ.സി.ബി.എം) ‘ഹ്വാസോങ്-3’ ആണ് ഉത്തര കൊറിയയുടെ വടക്കന്‍ പ്രദേശമായ ജഗാന്‍സില്‍ നിന്ന് വെള്ളിയാഴ്ച രാത്രി പരീക്ഷിച്ചിരുന്നു. ഇതിന്റെ ലക്ഷ്യം അമേരിക്കയായിരുന്നു. ഈ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണമാണ് അമേരിക്കയെ പ്രകോപിച്ചത്. ഷിക്കാഗോയിലെത്താന്‍ ശേഷിയുള്ളതാണ് ഹ്വാസോങ്-3എന്നും ഇതോട് കൂടി അമേരിക്ക മുഴുവനായും തങ്ങളുടെ മിസൈല്‍ പരിധിക്കുള്ളില്‍ വരുമെന്നുമാണ് ഉത്തര കൊറിയ പറയുന്നത്.
Post Your Comments