റിയാദ്: സൗദിയില്‍ നിന്നും വിദേശികള്‍ അയക്കുന്ന പണത്തില്‍ വന്‍തോതില്‍ വ്യത്യാസം. വിദേശികള്‍ ജൂണില്‍ അയച്ച പണത്തില്‍ വന്‍കുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) അറിയിച്ചു. ഈ വര്‍ഷം ജൂണില്‍ സൗദിയിലെ വിദേശ തൊഴിലാളികള്‍ 10.43 ബില്യണ്‍ റിയാലാണ് മാതൃരാജ്യങ്ങളിലേക്ക് അയച്ചത്.
ഇത് കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് 5.41 ബില്യണ്‍ റിയാല്‍ കുറവാണ്. വിദേശികള്‍ അയക്കുന്ന പണത്തില്‍ ആദ്യമായാണ് 34.16 ശതമാനം കുറവ് രേഖപ്പെടുത്തുന്നതെന്നും സാമ അറിയിച്ചു. മെയില്‍ 13.03 ബില്യണ്‍ റിയാലാണ് വിദേശികള്‍ അയച്ചത്. സൗദിയുടെ ചരിത്രത്തില്‍ വിദേശികള്‍ ഏറ്റവും കൂടുതല്‍ പണമയച്ചത് 2015-ല്‍ ആണ്.
ഈ വര്‍ഷം മെയ്യുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണില്‍ അയച്ച പണത്തില്‍ 20 ശതമാനം കുറവുണ്ട്. ആദ്യമായാണ് വിദേശികള്‍ അയക്കുന്ന പണത്തില്‍ ഇത്രയും വലിയ തുക കുറവുണ്ടാകുന്നതെന്നും സാമ അറിയിച്ചു. 2016-ല്‍ ആകെ 151.89 ബില്യണ്‍ റിയാലും 2015-ല്‍ 156.9 ബില്യണ്‍ റിയാലുമാണ് വിദേശികള്‍ അയച്ചത്. 2005 മുതല്‍ 2015 വരെ പതിനൊന്ന് വര്‍ഷവും വിദേശികള്‍ അയച്ച പണത്തില്‍ തുടര്‍ച്ചയായ വര്‍ധന രേഖപ്പെടുത്തി. എന്നാല്‍ കഴിഞ്ഞവര്‍ഷം മൂന്ന് ശതമാനം കുറവാണെന്നും സാമ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Post Your Comments