ന്യൂഡല്‍ഹി: മതിഭ്രമം ബാധിച്ചവരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തി ആഘോഷിക്കുകയാണ് കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍. കേരളത്തില്‍ നിരന്തരമായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.
ക്രമസമാധാനം നിലനിര്‍ത്താന്‍ കഴയാത്ത പിണറായി സര്‍ക്കാരിനെ അടിയന്തരമായി പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു. ഏറെ നാളാി ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക നേരെയുണ്ടായുന്ന സിപിഎം അക്രമത്തിന്റെയും, ഇന്നലെയുണ്ടായ രാജേഷിന്റെ കൊലപാതകത്തിന്റഎ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
Post Your Comments