കാസർഗോഡ്: കാസർഗോഡ് കേന്ദ്രസർവകലാശാലയിൽ നടന്ന് വന്നിരുന്ന വിദ്യാർഥി സമരം അവസാനിച്ചു. ഹോസ്റ്റൽ സൗകര്യമാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം നടത്തിയിരുന്നത്. വിവിധ ഡിപ്പാർട്ടുമെന്റുകളിലെ വിദ്യാർഥികൾ സമര രംഗത്ത് സജീവമായി പങ്കെടുത്തിരുന്നു. ഇതേ തുടർന്ന് ക്ലാസുകൾ പുനരാരംഭിക്കാൻ തീരുമാനമായി. തിങ്കളാഴ്ച്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.
കാസർഗോഡ് കേന്ദ്രസർവകലാശാലയിൽ പുതുതായി ചേർന്ന നൂറിലധികം വിദ്യാർഥികളാണ് താമസിക്കാൻ ഇടം ലഭിക്കാത്തിനെ തുടർന്നു സമരം നടത്തിയത്. സമരത്തിൽ അഞ്ഞൂറോളം വിദ്യാർഥികളാണ് സജീവമായി പങ്കെടുത്തത്. സമരം ശക്തമായതോടെ വിദ്യാർഥികൾ ലൈബ്രറി കൈയേറിരുന്നു. അതിനു ശേഷം അവർ ലൈബ്രറിയിൽ താമസം തുടങ്ങിയിരുന്നു. നായാർമൂല കാമ്പസിലും പടന്നക്കാട് കാമ്പസിലും വിദ്യാർഥികൾ ക്ളാസ് മുറിയിൽ താമസിച്ചാണ് സമരം നടത്തിയത്.
സമരം ആരംഭിക്കുന്നത് മുമ്പ് വിദ്യാർഥികൾ സ്റ്റുഡന്റ് ഡീനുമായും വൈസ് ചാൻസലറുമായും വിഷയം ചർച്ച ചെയ്തു. പക്ഷേ അനുകൂലമായ തീരുമാനമോ മറുപടിയോ ലഭിച്ചില്ല. അതാണ് സമരം തുടങ്ങാനുള്ള കാരണമായത്.
Post Your Comments