ബെംഗളൂരു: കാമുകിയുടെ സഹായത്തോടെ സഹപാഠികളുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് എന്ന ഇരുപത്തിയൊന്നുകാരനാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് സിദ്ധാര്‍ത്ഥിന്റെ കാമുകിയേയും ചോദ്യം ചെയ്ത് വരികയാണ്. പെൺകുട്ടിയെ ബ്ലാക് മെയിൽ ചെയ്താണ് സിദ്ധാർഥ് ചിത്രങ്ങൾ കരസ്ഥമാക്കിയത്. കാമുകനായ സിദ്ധാർത്ഥിന് പെൺകുട്ടി തന്റെ നഗ്നചിത്രങ്ങൾ നേരത്തെ അയച്ചു കൊടുത്തിരുന്നു.
എന്നാൽ ഇത് പുറത്തു വിടുമെന്നും ഇല്ലെങ്കിൽ കൂടെ താമസിക്കുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ അയച്ചു കൊടുക്കണമെന്നും യുവാവ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഭയന്ന പെൺകുട്ടി മറ്റു പെൺകുട്ടികളുടെ കുളിമുറി ദൃശ്യങ്ങൾ സിദ്ധാർത്ഥിന് ഒളിക്യാമറയിൽ പകർത്തി അയച്ചു കൊടുത്തു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഒളിക്യാമറ യുവതിയില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഇയാള്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ വിദ്യാര്‍ത്ഥികളിലൊരാള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments