KeralaLatest NewsNews

കൊച്ചിയില്‍ നിന്ന് 15 കോടിരൂപ വിലമതിക്കുന്ന കടല്‍സ്രാവിന്റെ മാംസം പിടികൂടി

കൊച്ചി: കൊച്ചിയില്‍ പതിനഞ്ച് കോടിരൂപ വിലമതിക്കുന്ന കടല്‍സ്രാവിന്റെ മാംസം പിടിച്ചെടുത്തു. ആറായിരം കിലോഗ്രാം തൂക്കം വരുന്ന കടല്‍ സ്രാവിന്‍റെ മാംസമാണ് കരുവേലിപ്പടിയിലെ മറൈന്‍ ഫിങ്സ് എന്ന സ്ഥാപനത്തിന്‍റെ ഗോഡൗണുകളില്‍ നിന്ന് പിടികൂടിയത്.

ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്ത്യയില്‍ കടല്‍ സ്രാവ് വേട്ട നിരോധിച്ചതിനാല്‍ സ്ഥാപന ഉടമയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തു. വിദേശ രാജ്യങ്ങളില്‍ പ്രോട്ടീന്‍ നിര്‍മാണത്തിനാണ് കടല്‍സ്രാവിന്റെ മാംസം ഉപയോഗിക്കുന്നത്. വല്ലാര്‍പാടം തുറമുഖം വഴി കൊളംബോയിലെത്തിക്കാനായാണ് ഇത് സൂക്ഷിച്ചിരുന്നത്. പിന്നീടത് ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കും. കേസ് വനം വകുപ്പിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button