തിരുവനന്തപുരം: “സഖാവെ, നിങ്ങളുടെ കൈകളിൽ ആയുധമുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് നിന്റെയൊക്ക കോട്ടകളിൽ നെഞ്ചും വിരിച്ച് കാവിക്കൊടി നാട്ടിയത്; ചാകാൻ മടിയില്ല”. ഇന്നലെ രാത്രി തിരുവനന്തപുരത്തെ ശ്രീകാര്യത്ത് കൊലചെയ്യപ്പെട്ട ആർഎസ്എസ് ശാഖാ കാര്യവാഹ് രാജേഷിന്റെ എഫ്ബി പോസ്റ്റാണിത്. ഏതാനും ദിവസം മുൻപാണ് അത് അദ്ദേഹം പോസ്റ്റ് ചെയ്തത്. എന്നാൽ ആ വാക്കുകൾ അറം പറ്റിയതുപോലെയായിരുന്നു രാജേഷിന്റെ മരണവും.
ചുവപ്പു കോട്ടകൾ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശങ്ങളിൽ ബിജെപി ആർ എസ് എസ് ശക്തി പ്രാപിച്ചത് കുറച്ചൊന്നുമല്ല ഇവരെ ചൊടിപ്പിച്ചത്. തിരുവനന്തപുരത്ത് സംഘ പ്രസ്ഥാനങ്ങളും ബിജെപിയും വല്ലാത്തൊരു ശക്തിയായി മാറുന്നത് പലരെയും വിഷമിപ്പിച്ചിരുന്നത് എന്നതൊരു വസ്തുതയാണ്. ബിജെപിയുടെ ഈ ഒരു മുന്നേറ്റത്തെ തടയിടാനുള്ള സിപിഎംമ്മിന്റെ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന ആരോപണം ശക്തമാണ്.
ബിജെപി സംസ്ഥാനകമ്മിറ്റി ഓഫീസ് ആക്രമണം, ബിജെപി കൗൺസിലർമാരുടെ വീടുകൾ ആക്രമിച്ചത് കൂടാതെ പല പ്രവർത്തകരുടെയും വീടിന്റെ ആക്രമണം, ഇതിന്റെ പ്രതികാരം എന്ന നിലയിൽ കോടിയേരിയുടെ വീടിനു നേരെയുള്ള ആക്രമണം ഒക്കെ അശാന്തി നിഴലിക്കുന്ന അനന്തപുരിയെ ആണ് വിളിച്ചോതുന്നത്. അനന്തപത്മനാഭന്റെ മണ്ണ് ചോരക്കളമാവരുതെന്ന പ്രധാന തീരുമാനം എടുക്കേണ്ടത് ആഭ്യന്തരം കൂടി കയ്യാളുന്ന മുഖ്യമന്ത്രി ആണ്.
Post Your Comments