മുംബൈ: രാജ്യത്തെ മുഴുവൻ റോഡുകളുടെയും ബലത്തിനും സ്ഥിരതയ്ക്കും വേണ്ടി പുതിയ പദ്ധതിയുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ റോഡുകള്‍ മുഴുവന്‍ സിമന്റ് കോണ്‍ക്രീറ്റ് റോഡുകളാകണമെന്നും അതോടെ റോഡുകളുടെ ഈടുംസ്ഥിരതയും ശക്തമാകുമെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
നിതിന്‍ ഗഡ്കരി നവിമുംബൈയിലെ വാഷിയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ബസ് ആന്‍ഡ് കാര്‍ ട്രാവല്‍ ഷോവിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോഴും 20 വര്‍ഷം മുമ്പ് മുംബൈ നഗരത്തില്‍ സിമന്റ് കോണ്‍ക്രീറ്റില്‍ ചെയ്ത റോഡുകള്‍ കേടില്ലാതെ നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍, രാഷ്ട്രീയനേതാക്കള്‍ക്കോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ, കോണ്‍ട്രാക്റ്റര്‍മാര്‍ക്കോ അത്തരം റോഡുകള്‍ നിര്‍മിക്കാന്‍ താത്പര്യമില്ല. ടാര്‍ റോഡുകളില്‍ വലിയ കുഴികള്‍ ഉണ്ടായാല്‍ അത് കാലാകാലങ്ങളില്‍ പുതുക്കുന്നതില്‍മാത്രമാണ് എല്ലാവര്‍ക്കും താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. ഇരുനൂറ് വര്‍ഷം സിമന്റ് കോണ്‍ക്രീറ്റ് റോഡുകള്‍ നിലനില്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments